23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026

വീണ്ടും ദുരഭിമാനക്കൊല; 17 കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

Janayugom Webdesk
ലഖ്നൗ
August 27, 2023 8:49 am

ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ദുരഭിമാനത്തിന്റെ പേരില്‍ 17 കാരിയെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു. അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചുവെന്നതാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കാരണം. ഗാസിയബാദിലെ കൗശമ്പിയില്‍ ശനിയാ‍ഴ്ചയാണ് സംഭവം. യുവാവുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ടെത്തിയതോടെയാണ് പിതാവ് മകളെ കൊലപ്പെടുത്തിയത്. കൂട്ടിന് സഹോദരങ്ങളും. 

അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയെ ഏറെ നാളായി ഇവര്‍ നിരീക്ഷിച്ചു വരുകയായിരുന്നു. അന്യജാതിക്കാരനുമായി അടുപ്പം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകള്‍ കേട്ടില്ല. തുടര്‍ന്നാണ് കൊലപാതകം. പ്രതികള്‍ കുറ്റം സമ്മതിച്ചു.

Eng­lish Summary:Honor killing again; A 17-year-old girl was hacked to death by her father and brothers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.