22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ഹൂച്ച് വ്യാജമദ്യദുരന്തം ;മരണങ്ങളെ കൂട്ടക്കൊലയെന്നു വിശേഷിപ്പിച്ച് ബിജെപി എംപിമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 16, 2022 4:21 pm

ബീഹാറിലെ ഹൂച്ചിലുണ്ടായ വ്യാജമദ്യദുരന്തത്തെ ബിജെപി രാഷട്രീയമായി കാണുന്നു. പാര്‍ലമെന്‍റില്‍ ബിജെപിയുടെ ലോക്സഭാഅംഗങ്ങള്‍ വ്യാജമദ്യദുരന്തത്തെ തുടര്‍ന്നുള്ള മരണങ്ങളെ കൂട്ടക്കൊല എന്നാണ് വിശേഷിപ്പിക്കുന്നത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം നിതീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിക്ഷപ്തമാണെന്നും, അതിനാല്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയുംചെയ്തു.

ബീഹാറില്‍ മദ്യനിരോധനം നിലവിലുണ്ടെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് സംസ്ഥാനത്ത് വ്യാജമദ്യം തഴച്ചുവളരുകയാണെന്നു പശ്ചിമ ചമ്പാരൺ എംപി സഞ്ജയ് ജയ്‌സ്‌വാൾ കുറ്റപ്പെടുത്തി. എന്നാൽ ഇവർക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നിരോധനം നിലനിൽക്കെ സംസ്ഥാനത്ത് പോലീസിന്റെ സഹായത്തോടും സംരക്ഷണത്തോടും കൂടി പോലീസ് എല്ലാ വീടുകളിലും വ്യാജമദ്യം വിതരണം ചെയ്യുന്നു,ജയ്‌സ്വാൾ ആരോപിച്ചു. ഔറംഗബാദ് എംപി സുശീൽ കുമാർ സിംഗ് ഹൂച്ച് ദുരന്ത മരണങ്ങളെ കൂട്ടക്കൊല എന്ന് വിശേഷിപ്പിക്കുകയും ബീഹാർ സർക്കാരിനെ അതിന് ഉത്തരവാദിയാക്കുകയും ചെയ്തു. 

നിതീഷ്കുമാറിന്‍രെ നേതൃത്വത്തിലുള്ള ബീഹാർ സർക്കാരിൽ നിന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാർ സ്‌പോൺസേഡ് ചെയ്ത 37 പേരുടെ കൊലപാതകമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുസരൺ രാജീവ് പ്രതാപ് റൂഡിയും ഈ വിഷയത്തിൽ ബിഹാർ സർക്കാരിനെ വിമർശിക്കുകയും സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു കേന്ദ്ര സംഘത്തെ കാലതാമസമില്ലാതെ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ബിഹാർ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹുച്ച് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നിട്ടുണ്ടെന്നും എണ്ണം ഇനിയും ഉയർന്നേക്കുമെന്നും ബിജെപി എംപി അവകാശപ്പെട്ടു.റൂഡി വിഷയം ഉന്നയിച്ചതിന് പിന്നാലെ, ഉത്തർപ്രദേശിലും മുമ്പ് ഹൂച്ച് ദുരന്തത്തിൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചില പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി, എന്തുകൊണ്ടാണ് ഈ സംഭവങ്ങൾ സഭയിൽ ഉയർത്തിക്കാട്ടാത്തതെന്ന് ബിജെപി എംപിമാരോട് ചോദിച്ചു.

Eng­lish Summary:
Hooch fake liquor dis­as­ter; BJP MPs terming the deaths as mass murder

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.