27 February 2026, Friday

എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ: അമര്‍ജിത് കൗര്‍

Janayugom Webdesk
ചണ്ഡീഗഢ്
September 21, 2025 9:49 pm

ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും വിദ്യാര്‍ത്ഥി യുവജനങ്ങളുടെയും മുന്നില്‍ എക്കാലവും പ്രതീക്ഷ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമര്‍ജിത് കൗര്‍ പറഞ്ഞു. റാലിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. 

ദേശീയ തൊഴിലാളി പണിമുടക്കുകളിലും ഐതിഹാസിക കര്‍ഷക പ്രക്ഷോഭത്തിലും അവര്‍ ഇടതുപക്ഷത്തെയാണ് പ്രതീക്ഷയോടെ കണ്ടത്. പഞ്ചാബിലും ഹരിയാനയിലും നിന്നാരംഭിച്ച കര്‍ഷക പ്രക്ഷോഭം ദേശീയ തലസ്ഥാനത്തേക്ക് മാറ്റിയപ്പോള്‍ രാജ്യവ്യാപകമായി ഐക്യദാര്‍ഢ്യം ലഭിക്കുന്നതിന് ഇടതുപക്ഷമാണ് പ്രവര്‍ത്തിച്ചത്. നിലവിലുള്ള സുരക്ഷപോലും ഇല്ലാതാക്കി തൊഴിലാളികളെയും കര്‍ഷകരെയും പാപ്പരീകരിക്കുകയും ദരിദ്രവല്‍ക്കരിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യയിലെ ഇടതുപക്ഷത്തിന് ഇപ്പോഴും കരുത്തുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അമര്‍ജിത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.