3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 27, 2024
November 25, 2024
November 24, 2024
November 24, 2024
November 23, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024

ഭീകര ഹൊറർ ചിത്രം “ആത്മ”.ഓഡിയോ ലോഞ്ച് നടന്നു.

Janayugom Webdesk
പെരുമ്പാവൂർ
August 29, 2024 12:49 pm

ജന്മനാ അംഗവൈകല്യമുള്ള ചിന്നു എന്ന പെൺകുട്ടിയുടെ കഥ പറയുന്ന “ആത്മ “എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം പെരുമ്പാവൂര് നടന്നു. ബിൽഡിംങ് ഡിസൈനേഴ്സ് ഉടമ മുരളീധരൻ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ബോബൻ ആലുമ്മൂടൻ ഓഡിയോ പ്രകാശനം നടത്തി. മമ്മി സെഞ്ച്വറി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുത്തു. എ.കെ.ബി. കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

സന്തോഷ് കോടനാട്, രാജു മറ്റക്കുഴി എന്നിവരാണ് ആത്മ യിലെ മൂന്ന് ഗാനങ്ങൾ രചിച്ചത്. സംഗീതം അൻവർ അമൽ നിർവ്വഹിച്ചു.

മൂന്നാറിൽ എസ്റ്റേറ്റ് ഉടമയായ ബ്രഹ്മദത്തന്റെ മകളാണ് ചിന്നുട്ടി. ജന്മനാ അംഗവൈകല്യമുള്ള ചിന്നൂട്ടിയെ വിദഗ്ദ്ധ ചികിൽസ നൽകാനായി എറണാകുളത്തെ പ്രശസ്ത ഹോസ്പിറ്റലിൽ എത്തിച്ചു. തറവാട് വീടായ മനയിലായിരുന്നു അന്ന് താമസം. മനയിൽ തുടർന്ന് അത്യപൂർവ്വ സംഭവങ്ങളാണ് അരങ്ങേറിയത്. വ്യത്യസ്തമായ കഥാപശ്ചാത്തലവും,അവതരണവും കാഴ്ച വെക്കുന്ന ചിത്രമാണ് ആത്മ .

എ.കെ.ബി കുമാർ സംവിധാനം ചെയ്യുന്ന ആത്മ എന്ന ചിത്രത്തിന്റെ ക്യാമറ — ഷെട്ടി മണി, ആർട്ട് — അരുൺ, മേക്കപ്പ് — വിജയൻ, കോസ്റ്റ്യൂം — ജോയ് അങ്കമാലി,സൗണ്ട്ഡിസൈൻ — ബെർലിൻ മൂലമ്പിള്ളി, ഡി. ഐ — അലക്സ് വർഗീസ്, ഗ്രാഫിക്സ് — ജോൺ പ്രസ്റ്റീജ്, ആർ.ആർ — ജോയ് മാധവ്,അസോസിയേറ്റ് ഡയറക്റ്റർ — അർജുൻ ദേവരാജ്,പി.ആർ.ഒ — അയ്മനം സാജൻ.

റഫീക് ചോക്ളി, സഹദ്റെജു, ബേബി നേഹ, പ്രിയാഞ്ജലി, ജിവാനിയോസ്, നിധിഷ,സാജു തലക്കോട്, രാമ ചന്ദ്രൻ, സജീവ് ഗോഗുലം, ജോബി പാല, സിസ്സി, ദിവ്യ ദാസ് എന്നിവർ അഭിനയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.