12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 19, 2025
March 19, 2025
March 15, 2025
March 12, 2025
March 12, 2025
March 4, 2025
March 3, 2025
February 17, 2025
February 16, 2025

ഇഡ്ഡലി മാത്രം കഴിച്ചയാൾക്ക് സമൂസയുടെ ബില്ലും; ഹോട്ടലുടമയെ അടിച്ചുകൊന്നു

Janayugom Webdesk
ചെന്നൈ
November 15, 2021 10:54 am

കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ എഴുതിച്ചേർത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ അടിച്ചു കൊലപ്പെടുത്തി. മധുര കെ പുദൂർ ഗവ.ടെക്‌നിക്കൽ ട്രെയിനിങ് കോളജിന് മുന്നിലെ ഹോട്ടലിലാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണൻ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാൽ ബില്ലിൽ സമൂസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാർ തുക ചേർത്തിരുന്നു.

ഇതിൽ പരാതിപ്പെട്ടതോടെ കണ്ണൻ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാർ വാദിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ പ്രകോപിതനായ കണ്ണൻ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാർ തൽക്ഷണം മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ ചേർത്തതു മൂലമുള്ള ദേഷ്യത്തിലാണു കൊലപാതകം നടത്തിയതെന്നു കണ്ണൻ പൊലീസിനോടു സമ്മതിച്ചു.

Eng­lish Sum­ma­ry : hotel own­er killed for mis­take in bill

You may also like this video :

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.