18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024

നാദാപുരത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; രണ്ട് പേര്‍ മരിച്ചു

Janayugom Webdesk
കോഴിക്കോട്
February 14, 2024 12:12 pm

കോഴിക്കോട് വളയം മാരാംകണ്ടിയില്‍ വീട് നിര്‍മ്മാണത്തിനിടെ സണ്‍ ഷെയ്ഡ് തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വളയം മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), കൊമ്മോട്ട് പൊയില്‍ നവജിത്ത് (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് അപകടം.

കുറുവന്തേരിയിലെ മാവിലേന്റ് വിട രജില്‍, മരാംങ്കണ്ടിയിലെ ചാലില്‍ ലിഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ച നവജിത്തിന്റ സഹോദരന്‍ ശ്രീബേഷിന്റ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റ രണ്ടാം നിലയിലെ കോണ്‍ക്രീറ്റിന്റ ഭാഗമാണ് തകര്‍ന്നു വീണത്.

Eng­lish Sum­ma­ry: house col­lapse in nada­pu­ram ; two dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.