4 January 2026, Sunday

Related news

December 24, 2025
September 3, 2025
March 25, 2025
January 6, 2025
May 26, 2024
July 31, 2023
July 22, 2023
June 26, 2023
February 9, 2023
January 29, 2023

വീട്ടമ്മ പ്രേമാഭ്യര്‍ത്ഥന നിരസിച്ചു; കൊല്ലാൻ ശ്രമിച്ച് ഡെലിവറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
December 24, 2025 8:09 pm

പ്രേമം നിരസിച്ചതിന് വീട്ടമ്മയെ ഡെലിവറി ജീവനക്കാരൻ കൊല്ലാൻ ശ്രമിച്ചു. മണക്കാട് എംഎസ്കെ നഗർ സ്വദേശി അക്ഷയ് ജിത്ത് ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. സ്വകാര്യ കൊറിയർ കമ്പനിയിലെ ഡെലിവറി ജോലിക്കാരനായ യുവാവ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയെ രണ്ട് വർഷം മുമ്പാണ് പരിചയപ്പെടുന്നത്. പിന്നാലെ നിരന്തരം ഫോൺ ചെയ്യുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു.

പല തവണ യുവതിയോട് ഇയാല്‍ പ്രേമാഭ്യർഥന നടത്തി. വീട്ടമ്മയാണെന്നറിഞ്ഞിട്ടും ശല്യം തുടർന്നു.ഉടുവില്‍ യുവതി പ്രേമാഭ്യർഥന നിരസിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ അക്ഷയ് വീട്ടമ്മയേ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നു.തുടര്‍ന്നാണ് വീട്ടില്ലെത്തി കൊല്ലാൻ ശ്രമിച്ചത്. കഴുത്തിനെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടയില്‍ സ്ത്രീ ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഇവർ തുമ്പ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ സമാനമായ പരാതികൾ നേരത്തെയുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.