ഭര്‍ത്താവ് സ്വന്തം സമ്പാദ്യമുപയോഗിച്ച് വാങ്ങുന്ന വസ്തുവകകളില്‍ വീട്ടമ്മക്ക് തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യയുടെ പിന്തുണയില്ലാതെ കുടുംബം നോക്കാനായി ഭര്‍ത്താവിന് പണം സമ്പാദിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.
സ്വത്ത് ഭാര്യയുടേയോ,ഭര്‍ത്താവിന്‍റെയോ പേരില്‍ വാങ്ങിയതാവണമെന്നും, എങ്കിലും ഇരുവരുടെയും കൂട്ടായ പരിശ്രമത്തില്‍ നേടിയ പണം കൊണ്ടാണ് ഇത് വാങ്ങിയതെന്നേ കണക്കാക്കാനുവെന്ന് കോടതി നിരീക്ഷിച്ചു.
ഭര്‍ത്താവിന്‍റെ മരണശേഷം സ്വത്തില്‍ അവകാശമുന്നയിച്ച് കമ്ശാല അമ്മാള്‍ എന്ന സത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം .ഒരു വീട്ടമ്മ അവധി പോലുമില്ലാതെ മുഴുവന്‍ സമയവും ജോലി ചെയ്യുന്നു.
അവര്‍ ഒരു വീടിനെ പരിപാലിക്കുകയും ആവശ്യമുള്ളപ്പോള്‍ ഒരു ഡോക്ടറെ പോലെ കുടുംബങ്ങള്‍ക്ക് വൈദ്യ സഹായം നല്‍കുകയും ചെയ്യുന്നു. ഒരു അക്കൗണ്ടിന്‍റെയും മാനേജരുടെയുമെല്ലാം ചുമതല വീട്ടമ്മ നിര്‍വഹിക്കുന്നു. അതുകൊണ്ട് അവള്‍ ചെയ്യുന്നതിനെ വിലകുറച്ച് കാണാനാകില്ല ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പറഞ്ഞു.
ഭര്‍ത്താവിന്‍റെയും, ഭാര്യയുടെയും സംയുക്ത പ്രയത്നത്തില്‍ ഇവര്‍ നേടിയതിനെല്ലാം ഇരുവര്‍ക്കും തുല്യ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഭര്‍ത്താവും ഭാര്യയും ഒരു കുടുംബത്തിന്റെ ഇരുചക്രങ്ങളാണ്.
ഭര്‍ത്താവ് സമ്പാദിക്കുന്നതും ഭാര്യ കുട്ടികളെയും കുടുംബത്തെയും പരിചരിക്കുന്നതും കുടുംബത്തിന്റെ ക്ഷേമത്തിനായാണ്. ഈ സംയുക്ത പ്രയത്നത്തില്‍ ഇവര്‍ നേടിയതിനെല്ലാം ഇരുവര്‍ക്കും തുല്യ പങ്കുണ്ട്,കോടതി ഉത്തരവില്‍ പറയുന്നു
English Summary:
Housewives have equal right to voice earned by husband from his own earnings; that labor cannot be discounted: Madras High Court
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.