17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

April 8, 2024
February 6, 2024
December 16, 2023
October 4, 2023
August 22, 2023
August 11, 2023
July 28, 2023
July 13, 2023
July 12, 2023
April 29, 2023

ഭവന വായ്പാ തട്ടിപ്പ്: മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസര്‍ക്ക് കഠിന തടവ്

Janayugom Webdesk
കോട്ടയം
July 28, 2023 4:28 pm

ഭവന വായ്പാ തട്ടിപ്പ് നടത്തിയ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ കഠിന തടവിന് ശിക്ഷിച്ചു. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന ശ്രീദേവിയെയാണ് ശിക്ഷിച്ചത്. 1,85,000/- രൂപ പണാപഹരണം നടത്തിയ കേസ്സിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോട്ടയം വിജിലൻസ് കോടതി രണ്ടു വർഷം കഠിന തടവിനും 1,50, 000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിക്കുകയായിരുന്നു.

2006–2007 കാലയളവിൽ തലയോലപ്പറമ്പ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ജോലി നോക്കിവേ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഈ സമയത്ത് ശ്രീദേവി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഭവന നിർമ്മാണ പദ്ധതി വഴി 1,85,000/- രൂപ പണാപഹരണം നടത്തിയെന്നാണ് കേസ്. കോട്ടയം വിജിലൻസ് മുൻ ഡി. വൈ. എസ്. പി. ശ്രീ കൃഷ്ണകുമാർ പ്രാഥമികാന്വേഷണം നടത്തി രജിസ്റ്റർ ചെയ്ത കേസ്സിൽ കോട്ടയം വിജിലൻസ് മുൻ ഡി. വൈ. എസ്. പി. യും നിലവിൽ സംസ്ഥാന ഇന്റലിജൻസിൽ പോലീസ് സൂപ്രണ്ടുമായ സുരേഷ് കുമാർ കുറ്റപത്രം സമർപ്പിച്ചു. ശ്രീദേവി കുറ്റക്കാരിയാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴി ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി കോട്ടയം വിജിലൻസ് പ്രോസിക്യൂട്ടർ രാജ് മോഹൻ ആർ. പിള്ള. ഹാജരായി. 

Eng­lish Sum­ma­ry: Hous­ing loan scam: Ex-vil­lage exten­sion offi­cer gets rig­or­ous imprisonment

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.