2 May 2024, Thursday

Related news

April 8, 2024
February 6, 2024
December 16, 2023
October 4, 2023
August 22, 2023
August 11, 2023
July 28, 2023
July 13, 2023
July 12, 2023
April 29, 2023

ഏഴ് നാടോടികളെ തല്ലിക്കൊന്ന കേസ്: അഞ്ച് പേര്‍ക്ക് ജീവപര്യന്തം

28 പേരെ വെറുതെവിട്ടു 
Janayugom Webdesk
മുംബൈ
February 6, 2024 10:49 pm

മഹാരാഷ്ട്രയിലെ ധൂലെയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തില്‍ ഏഴ് നാടോടികളെ തല്ലിക്കൊന്ന കേസില്‍ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവ്. 2018ലാണ് നാഥ് പന്തി ദവാരി ഗൊസാവി വിഭാഗത്തില്‍പ്പെട്ട അഞ്ച് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത്. സംഭവത്തില്‍ 35 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ 28 പേരെ കുറ്റവിമുക്തരാക്കുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വ്യാജവാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് സംഭവമുണ്ടായത്. ആയുധങ്ങളുമായെത്തിയ സംഘം നാടോടിക്കൂട്ടത്തെ വളയുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. മര്‍ദിച്ച് അവശരാക്കിയശേഷം ഇവരെ ഒരു മുറിയില്‍ അടച്ചിടുകയും ചെയ്തു. പരിക്കേറ്റ ഇവര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Eng­lish Summary:Seven nomads beat­en to death case: Five get life imprisonment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.