22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 19, 2024
November 3, 2024
October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 12, 2024
September 7, 2024
September 4, 2024

വിവാഹിതയായ സ്ത്രീക്ക് എങ്ങനെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാനാകും; കർണാടക ഹൈക്കോടതി

Janayugom Webdesk
ബംഗളൂരു
June 22, 2023 11:55 am

വിവാഹിതയായ സ്ത്രീക്ക് വേറൊരാള്‍ വിവാഹം വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് പറയാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
പരാതിക്കാരിയായ സ്ത്രീ വിവാഹിതയും കുട്ടിയുടെ അമ്മയാണ്. തുടർന്ന് വിവാഹവാഗ്ദാനം നൽകി മറ്റൊരാൾ വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി റദ്ദാക്കി. അതേസമയം താൻ പരാതിക്കാരിയെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും, വിവാഹിതയായതിനാൽ താൻ വിവാഹവാഗ്ദാനം നൽകിയിട്ടില്ലെന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി.

ആദ്യ വിവാഹത്തിൽ നിന്ന് സ്ത്രീ നിയമപരമായി മോചനം നേടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മുൻ വിവാഹബന്ധം നിയമപരമായി നിലനിൽക്കെ മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാന്‍ സാധിക്കില്ല. പ്രതി സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകിയെന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും കേസ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് പ്രതിയായ യുവാവിന്‍റെ ഹർജി പരിഗണിച്ച് അനുകൂല വിധി നൽകിയത്.

Eng­lish Summary:How a mar­ried woman will be told that she has been cheat­ed by a promise of mar­riage; High Court of Karnataka

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.