24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
October 26, 2024
October 25, 2024
October 20, 2024
October 19, 2024
September 28, 2024
September 24, 2024
September 24, 2024
September 18, 2024

മയ്യഴി എങ്ങനെ മാഹിയായി?

വലിയശാല രാജു
February 7, 2023 2:34 pm

വെറും ഒമ്പത് കിലോമീറ്റർ മാത്രം വിസ്തീർണമുള്ള, സാംസ്കാരികമായി കേരളത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് മയ്യഴി. കണ്ണൂരിനും കോഴിക്കോടിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. ഫ്രഞ്ച് അധീന പ്രദേശമായിരുന്നു. ഇപ്പോൾ പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമാണ്. ജനങ്ങൾ കേരളവുമായാണ് എല്ലാ കാര്യങ്ങൾക്കും ബന്ധപ്പെടുന്നത്. വലിയ പടയോട്ടത്തിന്റെ കഥയാണ് മയ്യഴിക്ക് പറയാനുള്ളത്. പല തേരോട്ടങ്ങളും നടന്ന മണ്ണാണ്. വിദേശികളായ ഡച്ചുകാരാണ് ആദ്യം കണ്ണുവച്ചത്. പക്ഷെ ഫ്രഞ്ചുകാരാണ് ഇവിടം അധികാരം സ്ഥാപിച്ചത്.

1721 മുതലാണ് ഫ്രഞ്ച് അധിനിവേശത്തിന്റെ തുടക്കം. ആദ്യം മയ്യഴിയുടെ തദ്ദേശീയ അധികാരിയായിരുന്ന കടത്തനാട്ട് രാജാവ് അഥവാ വാഴ്ന്നോരില്‍ നിന്നും ഫ്രഞ്ചുകാർ സമാധാന ഉടമ്പടിയിലൂടെ കുറച്ച് സ്ഥലം സമ്പാദിച്ച് കോട്ട കെട്ടുകയായിരുന്നു. പിന്നീട് കുരുമുളകിന്റെ മൊത്ത കച്ചവടത്തിനുള്ള ഉടമ്പടി ഉണ്ടാക്കി. ഇത് ഇന്ത്യ മുഴുവൻ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷുകാർക്ക് ഇഷ്ടപ്പെട്ടില്ല. അവർ വാഴ്ന്നോരെ പാട്ടിലാക്കി കുരുമുളക് കച്ചവടം അവരുടെ പേരിലാക്കി. ഇതറിഞ്ഞ ഫ്രഞ്ചുകാർ തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസിലാക്കി വാഴ്ന്നോർക്ക് അന്ത്യശാസനം നൽകി. ബ്രിട്ടീഷുകാരുടെ ബലത്തിൽ അത് വാഴ്ന്നോര് തള്ളിക്കളഞ്ഞപ്പോൾ ഫ്രഞ്ച് സൈന്യം ഫ്രാൻകോസ് മാഹി ഡി ലബാർ ഡോണിസ് എന്ന സൈന്യാധിപന്റെ നേതൃത്വത്തിൽ മയ്യഴി പിടിച്ചെടുത്തു. അങ്ങനെ മയ്യഴി പിടിച്ചെടുത്ത ഫ്രഞ്ചുകാർ സൈന്യാധിപന്റെ പേരിന്റെ ഒരു ഭാഗം ചേർത്ത് മാഹി എന്ന് വിളിക്കാൻ തുടങ്ങി. അത് പിന്നീട് ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. ഇന്ത്യ മുഴുവൻ കീഴടക്കിയ ബ്രിട്ടീഷുകാർ 1947ൽ ഇന്ത്യ വിട്ടുപോയപ്പോഴും ഫ്രഞ്ചുകാർ മാഹി വിടാൻ തയ്യാറായില്ല. വലിയ സ്വാതന്ത്ര്യ പോരാട്ടങ്ങളാണ് അതിനായി നടന്നത്. ഫ്രാൻസ് സൈനിക ബലത്തിൽ പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും 1954 ൽ ഇവിടെ നിന്ന് കെട്ടുകെട്ടേണ്ടി വന്നു.

Eng­lish Sum­ma­ry: How did Mayyazhi become Mahi?

You may also like this video

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.