സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ലഹരി മരുന്ന് പരിശോധന നടത്താന്‍ എക്സൈസ് സംഘത്തെ സഹായിക്കുന്നത് ഡ്രഗ്സ് ഡിറ്റക്ഷന്‍ കിറ്റുകളാണ്. ലഹരി ഉപയോഗിക്കുന്നവരെ എളുപ്പം പിടികൂടാന്‍ ഈ കിറ്റുകള്‍ സഹായിക്കുന്നു. സംസ്ഥാനത്ത് ഇതിനായി ഉപയോഗിക്കുന്ന ഡ്രഗ്സ് ഡിറ്റക്ഷന്‍ കിറ്റാണ് അബോണ്‍ കിറ്റുകള്‍.
ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ?
ഉമിനീരിലൂടെയാണ് ലഹരിയുടെ ഉപയോഗം കണ്ടെത്താനാകുക. ലഹരി ഉപയോഗിക്കുന്നവരുടെ ഉമിനീര്‍ സാമ്പിള്‍ ശേഖരിച്ച് അബോണ്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നു.
സംസ്ഥാനത്ത് അബോണ്‍ കിറ്റുകള്‍ എത്തുന്നത്…
കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എൻ രാമചന്ദ്രന്‍ നടത്തിയ ഇടപെടലാണ് അബോണ്‍ കിറ്റിന്റെ ഉപയോഗം കേരളത്തില്‍ കൊണ്ടുവന്നതിന് പിന്നില്‍. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതു സംബന്ധിച്ച് മുൻപ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത് രാമചന്ദ്രനാണ്.
അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അന്നു കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
ലഹരിമരുന്നുകളുടെ ഉപയോഗം കണ്ടുപിടിക്കുന്നതിനുള്ള ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റുകൾ വ്യാപകമാക്കണമെന്നായിരുന്നു രാമചന്ദ്രന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങൾ ലഹരിമരുന്നു പരിശോധനാ കിറ്റ് വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കിറ്റിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ നർകോട്ടിക് വിമുക്ത സംസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്നും രാമചന്ദ്രൻ പറയുന്നു.
തുടര്‍ന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ അബോൺ കിറ്റ് ഉപയോഗിച്ചുള്ള ഉമിനീർ പരിശോധനയിലൂടെ കണ്ടെത്താൻ സംസ്ഥാന എക്സൈസ് വകുപ്പ് തീരുമാനമെടുക്കുകയും ചെയ്തു.
അബോണ്‍ കിറ്റുകള്‍ ലഭ്യത ഉറപ്പ് വരുത്തണം
അതിനിടെ അബോണ്‍ കിറ്റുകളുടെ ലഭ്യകുറവ് പരിശോധനയെ പിന്നോട്ടടിക്കുന്നു. ജില്ലയിലെ എക്‌സൈസ് ഓഫീസുകള്‍ തീര്‍ന്നതോടെ നേരിട്ട് കണ്ടെത്തുന്ന കഞ്ചാവ്, മയക്കുമരുന്നുകളുടെ കേസുകള്‍ മാത്രമാണ് എടുക്കുവാന്‍ കഴിയുന്നത്. മയക്കുമരുന്നുകള്‍ ഉപയോഗിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവരെ പിടികൂടുവാന്‍ അബോണ്‍ കിറ്റുകള്‍ മുഖാന്തിരം കഴിയുന്നു. ക്രിസ്തുമസ്, ന്യുഇയര്‍ എത്തുന്നതോടെ ആഘോഷിക്കുവാന്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ കേന്ദ്രികരിച്ച് എത്തുന്നവരുടെ തിരിക്ക് വര്‍ദ്ധിക്കും. ഒപ്പം ആഘോഷങ്ങളും. ഇതിനാല്‍ തന്നെ ആവശ്യമായ അബോണ്‍ കിറ്റുകള്‍ എത്രയും പെട്ടെന്ന് എല്ലാ എക്‌സൈസ് ഓഫീസുകളില്‍ എത്തിക്കുവാന്‍ വകുപ്പ് തല നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
English Summary: how Drug detection kits works
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.