18 May 2024, Saturday

Related news

May 17, 2024
May 16, 2024
May 16, 2024
May 14, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 11, 2024

എട്ട് വര്‍ഷത്തിനിടെ എത്ര കശ്മീരി പണ്ഡിറ്റുകളെ ബിജെപി പുനരധിവസിപ്പിച്ചു; ബിജെപിയെ ഉത്തരം മുട്ടിച്ച് അരവിന്ദ് കെജ്‌രിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2022 11:29 am

കശ്മീരി പണ്ഡിറ്റുകളുടെ പലായന വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം എത്രപേര്‍ താഴ്വരയിലേക്ക് മടങ്ങിയെന്നും കെജ്‌രിവാള്‍ ചോദിച്ചു.കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍, കശ്മീരി പണ്ഡിറ്റുകളുടെ പലായനം മുതല്‍, കഴിഞ്ഞ എട്ട് വര്‍ഷമുള്‍പ്പെടെ 13 വര്‍ഷമായി കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരുകള്‍ ഉണ്ടായിരുന്നു. 

ഈ കാലയളവില്‍ ഏതെങ്കിലും കശ്മീരി പണ്ഡിറ്റ് കുടുംബത്തെ പുനരധിവസിപ്പിച്ചിട്ടുണ്ടോ? ഒരു കുടുംബം പോലും കശ്മീരിലേക്ക് തിരിച്ചെത്തിയിട്ടില്ല, അദ്ദേഹം പറഞ്ഞു.കശ്മീരി പണ്ഡിറ്റുകള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും കെജ് രിവാള്‍ പറഞ്ഞു.സിനിമയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളെയും ബിജെപിയുടെ വിമര്‍ശനത്തെയും കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെ ചിത്രം യൂട്യൂബില്‍ ഇട്ട് അതില്‍ നിന്നുള്ള വരുമാനം കാശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമത്തിനായി ചെലവഴിക്കണമെന്ന് നേരത്തെ കെജ്‌രിവാള്‍ പറഞ്ഞിരുന്നു.പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

Eng­lish Summary:How many Kash­miri Pan­dits have been reha­bil­i­tat­ed by the BJP in eight years; Arvind Kejri­w­al defeats BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.