3 July 2024, Wednesday
KSFE Galaxy Chits

Related news

May 21, 2024
April 19, 2024
March 24, 2024
March 8, 2024
February 10, 2024
January 17, 2024
January 9, 2024
January 4, 2024
December 22, 2023
December 21, 2023

തിരുവഞ്ചൂരിന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് വക്താവായി വന്നതെങ്ങനെ; ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Janayugom Webdesk
September 2, 2021 4:05 pm

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ പേര് വന്നതെങ്ങനെയെന്ന ചോദ്യവുമായി സാമൂഹിക മാധ്യമങ്ങളില്‍ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവം. പല സംസ്ഥാന ഭാരവാഹികളെയും കടത്തിവെട്ടി നേതാക്കളുടെ മക്കള്‍ ഇത്തരം സ്ഥാനമാനങ്ങളിലേക്ക് എത്തുന്നതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

കേരളത്തലെ ചില ഉന്നത നേതാക്കള്‍ നല്‍കാതെ എങ്ങനെ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് ദേശീയ നേതൃത്വത്തിലെത്തിയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് കഴിഞ്ഞിട്ടില്ല.അതേസമയം കോണ്‍ഗ്രസിലെ പുതിയ ഗ്രൂപ്പു സമവാക്യങ്ങളുടെ ഫലമായാണ് തിരുവഞ്ചൂരിന്റെ മകന്റെ പേര് സംസ്ഥാന വക്താവിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടതെന്നു ചില യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ പറയുന്നു.ഇവരുടെ ആരോപണങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പലിനെതിരെയാണ്.

നേരത്തെ നടന്ന ‘യങ് ഇന്ത്യാ കാ ബോല്‍’ ടാലന്റ് ഹണ്ടിന്റെ പ്രോഡക്ടാണ് അര്‍ജുനെന്ന വാദത്തെയും കേരളത്തിലെ മറ്റു നേതാക്കള്‍ അംഗീകരിക്കുന്നില്ല.അര്‍ജുന്‍ രാധാകൃഷ്ണനോട് ചില ചോദ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ ഇങ്ങനെ: 

ചോദ്യം1. നിങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് ഉണ്ടോ, ഉണ്ടെങ്കില്‍ മെമ്പര്‍ഷിപ്പ് നമ്പര്‍? 2. നിങ്ങള്‍ സംസ്ഥാനത്തും ജില്ലയിലും പല പരിപാടികളിലും പങ്കെടുത്തു എന്നു പറയുകയുണ്ടായി. നിങ്ങള്‍ പങ്കെടുത്ത ഒരു 10 പരിപാടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ധൈര്യം ഉണ്ടോ? 3. സംസ്ഥാന കമ്മിറ്റി തലസ്ഥാനത്ത് നടത്തിയ ഏതെങ്കിലും സമരത്തില്‍ പങ്കെടുത്ത താങ്കള്‍ക്ക് എന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ? 4, നിങ്ങളെ സംസ്ഥാന വക്താവായി നിയമിച്ച വിവരം സംസ്ഥാന പ്രസിഡണ്ട് ആണോ അതോ അഖിലേന്ത്യാ നേതൃത്വം ആണോ നിങ്ങളെ അറിയിച്ചത് ?നിങ്ങള്‍ക്ക് മെറിറ്റ് ഉണ്ടെങ്കില്‍ ഞാന്‍ മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.എന്തായാലും പ്രവര്‍ത്തകരുടെ ഈ ചോദ്യങ്ങള്‍ക്ക് അര്‍ജുന്‍ മറുപടി നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. പിതാവിന്റെ കൂടെ നടന്നു സ്വന്തം കാര്യങ്ങള്‍ നടത്തിയെന്നതല്ലാതെ എന്തു സേവനമാണ് അര്‍ജുന്‍ ചെയ്തതെന്നാണ് ഇവരുടെ ചോദ്യം.

Eng­lish summary;How Thiru­van­choor’s son became a Youth Con­gress spokesper­son; Youth Con­gress activists with question

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.