ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (എച്ച്പിവി)പ്രതിരോധ കുത്തിവയ്പ് ഒരു ഡോസ് എടുക്കുന്നത് സെര്‍വിക്കല്‍ കാൻസര്‍ തടയുമെന്ന് റിപ്പോര്‍ട്ട്. സെര്‍വിക്കല്‍ കാൻസര്‍ തടയുന്നതിന് പ്രതിരോധ കുത്തിവയ്പ് പദ്ധതിയില്‍ എച്ച്പിവി പ്രതിരോധ കുത്തിവയ്പ് ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയെങ്കിലും പുതിയ പഠനം വഴിത്തിരിവായേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 10 വര്‍ഷത്തില്‍ 10നും 18നും ഇടയില്‍ പ്രായമുള്ള 2,135 വനിതകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് അവര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് ഡോസ് എന്ന നിലയില്‍ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയായിരുന്നു പഠനം.
പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച് 10വര്‍ഷത്തിന് ശേഷവും ഒരു ഡോസ് വാക്സിനേഷൻ എടുത്ത ഏറിയ വിഭാഗത്തിനും എച്ച്പിവി ടൈപ്പ് 16, 18 പ്രതിരോധം ഉള്ളതായി പഠനം കണ്ടെത്തി. 15നും 18നും ഇടയില്‍ പ്രായമുള്ളവരെക്കാള്‍ 10 മുതല്‍ 14 വയസു പ്രായമുള്ളവരിലാണ് കൂടുതലായി പ്രതിരോധം ഉള്ളതായി കണ്ടെത്തിയതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പത് മുതല്‍ 14 വയസുവരെയുള്ള പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഇന്ത്യ സര്‍ക്കാര്‍ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തില്‍ എച്ച്പിവി വാക്സിനേഷൻ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ(പിഐബി) വ്യക്തമാക്കി. ഒരു ഡോസ് എച്ച്പിവി വാക്സിനേഷൻ എടുത്തവരില്‍ എത്രകാലം ആന്റിബോഡി പ്രവര്‍ത്തിക്കുന്നുണ്ടെന്നതും പഠനവിധേയമാക്കി.
രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കുന്ന പെണ്‍കുട്ടികളെക്കാള്‍ 20വയസിനുള്ളില്‍ വാക്സിനേഷൻ സ്വീകരിക്കുന്നവരില്‍ സെര്‍വിക്കല്‍ കാൻസര്‍ രോഗബാധ സാധ്യത കുറവാണെന്നും പഠനം കണ്ടെത്തി. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറാണ് ഇത്. സെര്‍വിക്കല്‍ കാൻസര്‍ തടയുന്നതിന് ലോകത്താകെ കണ്ടെത്തിയ പ്രതിരോധ കുത്തിവയ്പാണ് എച്ച്പിവി വാക്സിനേഷൻ. ഒമ്പത് മുതല്‍ 14വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഡോസ് എച്ച്പിവി വാക്സിൻ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് രോഗബാധയാണ് ഒട്ടുമിക്ക സെര്‍വിക്കല്‍ കാൻസറിനും കാരണം.
English Summary: HPV vaccination may prevent cervical cancer, study finds
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.