21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 8, 2024
October 7, 2024
September 11, 2024
June 10, 2024
February 2, 2024
September 20, 2023
September 13, 2023
September 11, 2023
August 10, 2023

സംസ്ഥാനത്ത് നാല് ഐടിഐകൾ കൂടി; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
September 11, 2024 8:58 pm

സംസ്ഥാനത്ത് നാല് ഐടിഐകൾക്ക് മന്ത്രിസഭായോഗം അനുമതി നൽകി. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലായാണ് നാല് സർക്കാർ ഐടിഐകൾ ആരംഭിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ അധ്യയന വർഷം തന്നെ ഐടിഐകൾ ആരംഭിക്കും. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് പരിഗണിച്ച് തുറമുഖവുമായി ബന്ധപ്പെട്ടതും ഒട്ടനേകം തൊഴിലുകൾ ലഭ്യമാക്കുന്നതുമായ ട്രേഡുകൾ വിഭാവനം ചെയ്തുകൊണ്ട് നേമം മണ്ഡലത്തിൽ ചാല ഗേൾസ് ഹൈസ്കൂളിന്റെ ലഭ്യമായ സ്ഥലത്ത് ഐടിഐ ആരംഭിക്കുന്നതിന് അതീവ പ്രാധാന്യമുണ്ട്. കാലഘട്ടത്തിനനുസൃതവും കാലിക പ്രാധാന്യമുള്ളതുമായ കോഴ്സുകളാണ് പീച്ചി, നാഗലശേരി, എടപ്പാൾ എന്നിവിടങ്ങളിൽ ഉണ്ടാകുക. നിലവിൽ സർക്കാർ ഐടിഐകൾ ഇല്ലാത്ത ഈ മേഖലകളിലെ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിതമായ ട്രെയിനിങ് ലഭ്യമാക്കുന്നതിനുള്ള അവസരം ഉണ്ടാകും. 

ഗവ. ഐടിഐ നാഗലശേരിയിൽ അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ (3ഡി പ്രിന്റിങ്), കമ്പ്യട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആന്റ് ഡിസൈനിങ്, ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഇൻഫർമേഷൻ ടെക്നോളജി എന്നീ ട്രേഡുകളും, എടപ്പാളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി, മെക്കാനിക് മോട്ടോർ വെഹിക്കിൾ, സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) തുടങ്ങിയ ട്രേഡുകളും, പീച്ചിയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി, ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ, മെക്കാനിക് മോട്ടോർ വെഹിക്കിൾ എന്നീ ട്രേഡുകളും, ചാലയിൽ അഡിറ്റീവ് മാനുഫാക്ടറിങ് ടെക്നീഷ്യൻ (3ഡി പ്രിന്റിങ്), ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ, മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്പെഷ്യൽ ഇഫക്ട്സ്, വെൽഡർ എന്നീ ട്രേഡുകളും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നാല് ഐടിഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിർവിന്യാസം, പുനക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലർക്കുമാരുടെ സ്ഥിരം തസ്തികകൾ പുതുതായി സൃഷ്ടിക്കും . നാല് വാച്ച്മാൻമാരെയും നാല് കാഷ്വൽ സ്വീപ്പർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.