22 December 2024, Sunday
KSFE Galaxy Chits Banner 2

‘ഹഡിൽ ഗ്ലോബൽ’ സമാപിച്ചു ; ഇനി മേഖല തിരിച്ച്‌ ഉച്ചകോടികള്‍

Janayugom Webdesk
തിരുവനന്തപുരം
February 21, 2022 10:45 am

സംസ്ഥാനത്ത് മേഖലകൾ തിരിച്ച്‌ സാങ്കേതികവിദ്യാധിഷ്ഠിത ഉച്ചകോടികൾ സംഘടിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) ഐടി പാർക്കുകളുമായി കൈകോർക്കുന്നു. നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകളെയും സമൂഹത്തെയും ആകർഷിക്കുകയാണ് ലക്ഷ്യം

സ്റ്റാർട്ടപ് സംരംഭകരുടെ വെർച്വൽ ഉച്ചകോടിയായ ‘ഹഡിൽ ഗ്ലോബൽ 2022’ന്റെ സമാപനദിനത്തിലാണ് തീരുമാനം. ഞായറാഴ്‌ച ബ്ലോക്ചെയിൻ ഉച്ചകോടിയും ഗ്രീൻ ഇന്നൊവേഷൻ ഫണ്ടിന്റെ ഡെമോ ഡേയും നടന്നു. ഐടി പാർക്കുകളുടെയും കേരള ബ്ലോക്ചെയിൻ അക്കാദമിയുടെയും സഹകരണത്തോടെയായിരുന്നു ഉച്ചകോടി.

ആധുനിക യുഗത്തിൽ ടെക്‌നോളജി ഉച്ചകോടിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സഹകരണത്തിനുള്ള തീരുമാനമെന്ന് കെഎസ്‌യുഎം സിഇഒ ജോൺ എം തോമസ് പറഞ്ഞു.

കോവിഡാനന്തര ഘട്ടത്തിലെ സ്റ്റാർട്ടപ്പുകൾക്കുള്ള നിക്ഷേപ‑, പങ്കാളിത്ത‑, ബിസിനസ് അവസരങ്ങളായിരുന്നു രാജ്യത്തെ സ്റ്റാർട്ടപ് സംരംഭകരുടെ ഏറ്റവും വലിയ സമ്മേളനമായ ഹഡിൽ ഗ്ലോബൽ മൂന്നാം പതിപ്പിന്റെ പ്രമേയം. വിദഗ്ധരുമായി സംവദിക്കുന്നതിനൊപ്പം സ്റ്റാർട്ടപ്പുകൾക്ക് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടായി.

Eng­lish Sum­ma­ry: Hud­dle Glob­al ’con­cludes

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.