കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നു കർശന നിയന്ത്രണങ്ങൾ വരും ദിനങ്ങളിൽ ഉണ്ടാകുമെന്ന വാർത്ത പുറത്തു വന്നതോടെ ബിവറേജസ് ഔട്ട് ലെറ്റുകളുടെ മുന്നില്‍ വൻ തിരക്ക്. നിയന്ത്രണങ്ങൾ ശക്തമായാൽ അതു വിദേശ ചില്ലറ വില്‍പ്പന ശാലകളെയും ബാധിക്കുമെന്ന മുൻ വിധിയോടെയാണ് ആള്ക്കാര് കൂട്ടത്തോടെ ഔട്ടലറ്റുുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ലെറ്റുുകളിലും വൻ തിരക്കാണ് . കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഇരട്ടിയിലധികം തുക നൽകിയാണ് വ്യാജമദ്യം വാങ്ങിയത്.
ഒരോയിടങ്ങളിലും ധാരാളം വ്യാജ മദ്യവിൽപ്പന കേന്ദ്രങ്ങളും ഉണ്ടായിരുന്നു. മുൻ കാലങ്ങളിൽ ഉണ്ടായ അനുഭവം ഉണ്ടാകാതിരിക്കുവാനാണ് മുൻ കൂട്ടി ഇഷ്ട ബ്രാൻഡ് വാങ്ങി വയ്ക്കുവാനായി ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ലോക് ഡൗൺ മുന്നിൽ കണ്ട് മദ്യ വിൽപ്പനക്കാരുടെ സംഘവും സജീവമായി രംഗത്തുണ്ട്. ഒരാൾക്കു മൂന്ന് ലീറ്റർ മദ്യം മാത്രമേ ഔട്ട് ലെറ്റുകളിൽനിന്നു ലഭിക്കുകയുള്ളൂ. അതിനാലാണ് ഇത്തരക്കാർ പലരെകൊണ്ട് മദ്യം വാങ്ങിപ്പിക്കുന്നത്. വില കുറഞ്ഞ മദ്യം ഇത്തരം വിൽപ്പനക്കാർ വാങ്ങി കൂട്ടിയതിനാൽ പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും മദ്യത്തിന്റെ സ്റ്റോക്ക് ഇല്ലാതായി.
ഒരു ലീറ്ററിന് 850 രുപയ്ക്കു ലഭിക്കുന്ന മദ്യം കഴിഞ്ഞ ലോക് ഡൗൺ സമയത്ത് 2,500 രൂപ തൊട്ട് മുകളിലേക്കായിരുന്നു വില.ഈ ലാഭം മുന്നിൽ കണ്ടാണ് കച്ചവടക്കാർ കൂടുതൽ കരുതൽ ശേഖരം തയാറാക്കുന്നത്.
ENGLISH SUMMARY :Huge crowd in front of beverage outlets
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.