20 May 2024, Monday

Related news

May 19, 2024
May 19, 2024
May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024

നിരത്തുകളില്‍ ഇ‑കരുത്ത്

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന 
രാജ്യത്ത് രണ്ടാമത് 
Janayugom Webdesk
കൊച്ചി
August 16, 2023 8:22 pm

കേരളത്തിലെ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന. സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ പത്ത് ശതമാനവും ഇലക്ട്രിക് വണ്ടികളാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പുതുതായി ഇറങ്ങുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ നിലവിൽ രണ്ടാംസ്ഥാനം കേരളത്തിനാണ്. ഡൽഹിയാണ് ഒന്നാമത്.

ഈ വർഷം ലക്ഷത്തിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളിലെ മൊത്തം വാഹനങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങൾ എത്രയെന്ന അനുപാതത്തെ അടിസ്ഥാനമാക്കിയാണ് കണക്ക്. കഴിഞ്ഞ ദിവസം വരെ കേരളത്തിൽ 4.57 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 47,329 (10. 3 ശതമാനം) വാഹനങ്ങൾ ഇലക്ട്രിക്കാണ്.
മോട്ടോര്‍ വാഹന വകുപ്പ് രേഖ പ്രകാരം, ഏറ്റവും കൂടുതൽ ഇവി വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ ഏഴാം സ്ഥാനത്താണ് കേരളം. ഇവി വിറ്റഴിക്കുന്ന നിലവിലെ നിരക്ക് തുടരുകയാണെങ്കിൽ സംസ്ഥാനത്ത് ഈ വർഷം തന്നെ അരലക്ഷം കടക്കും. കേരളത്തിലെ 1.64 കോടി വാഹന ഉടമകളിൽ 98.52 ശതമാനവും പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്ന സമയത്താണ് ഈ പരിവർത്തനം സംഭവിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം 39,622 ഇലക്ട്രിക് വാഹനങ്ങൾ സംസ്ഥാനത്ത് വിറ്റഴിച്ചിരുന്നു.

ഉത്തർപ്രദേശ് (1.53 ലക്ഷം), മഹാരാഷ്ട്ര (1.14 ലക്ഷം), കർണാടക (92,831), തമിഴ്‌നാട് (58,024), ഗുജറാത്ത് (55,976), രാജസ്ഥാൻ (54,088) എന്നിവരാണ് ഈ വർഷം കേരളത്തേക്കാൾ കൂടുതൽ ഇവി വിറ്റഴിച്ച സംസ്ഥാനങ്ങൾ. മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന നികുതി കേരളത്തിൽ നിലനിൽക്കെ തന്നെയാണ് ഇലക്ട്രിക്ക് വാഹന ഉപയോഗത്തിലെ വർധന.
ഹൈബ്രിഡ്, ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള റോഡ് നികുതിയിൽ കേരളം 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര, മേഘാലയ, അസം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഇത്തരം വാഹനങ്ങൾക്ക് റോഡ് നികുതി എടുത്തുമാറ്റുകയും സബ്സിഡികൾ നൽകുകയും ചെയ്തിട്ടുണ്ട്.

ഇന്ധനവില വർധന, ചാർജിങ് സ്റ്റേഷനുകളുടെ വ്യാപനം എന്നിവയെല്ലാം ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് കാരണമാണെന്ന് വിദഗ്ധർ പറയുന്നു. ഒരു മാസം ഏകദേശം 5,500 ഇലക്ട്രിക്ക് വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. കാർബൺ ബഹിർഗമനത്തെക്കാൾ ഇന്ധന വിലയാണ് ഉപഭോക്താക്കളെ ഇവികളിലേക്ക് അടുപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

Eng­lish summary;Huge increase in the num­ber of elec­tric vehi­cles on the roads in Kerala

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.