21 January 2026, Wednesday

Related news

January 5, 2026
December 19, 2025
October 28, 2025
September 7, 2025
July 20, 2025
June 6, 2025
May 30, 2025
March 10, 2025
February 14, 2025
August 19, 2024

ജയില്‍ ആത്മഹത്യകള്‍ തടയണമെന്ന് മനുഷ്യാവകാശ കമ്മിഷൻ



* കരുത്തുകാട്ടി പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം 
* ബിജെപിയുടെ പതനം പ്രാഥമിക ലക്ഷ്യം: ഡി രാജ 
* അടുത്ത യോഗം ഷിംലയില്‍ 
Janayugom Webdesk
ന്യൂഡല്‍ഹി:
June 23, 2023 9:34 pm
ജയില്‍ ആത്മഹത്യകള്‍ തടയാൻ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. വിഷയം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.  ജുഡീഷ്യൽ കസ്റ്റഡിയിലുള്ള തടവുകാരുടെ ആത്മഹത്യാശ്രമം ലഘൂകരിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര നൽകിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി.
തടവുകാരുടെ അസ്വാഭാവിക മരണങ്ങളിൽ ഭൂരിഭാഗവും ആത്മഹത്യ മൂലമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.  അതിനാൽ, അവരുടെ മാനസിക ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പംഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന ബാരക്കുകള്‍ ടോയ്‌ലറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സാധാരണ ഉപയോഗിക്കുന്ന ഫാനുകൾ, കൊളുത്തുകൾ, കത്തി, കയര്‍, തുടങ്ങിയവ ഒഴിവാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കൂടാതെ തടവുകാരന്റെ കുടുംബാംഗങ്ങളുടെ സന്ദർശനങ്ങളും അവരുമായുള്ള ടെലിഫോൺ ആശയവിനിമയങ്ങളും വര്‍ധിപ്പിക്കണമെന്നുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.
മൂന്ന് മാസത്തിനകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജനറൽ സെക്രട്ടറി ദേവേന്ദ്ര കുമാർ സിങ് മുഖേന എല്ലാ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും കത്തയച്ചു. കത്തിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രാലയം, ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, എല്ലാ ഡയറക്ടർ ജനറൽ ജയിലുകൾക്കും നല്‍കിയിട്ടുണ്ട്.
eng­lish sum­ma­ry; Human Rights Com­mis­sion to pre­vent prison suicides
you may also like this video;

<

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.