3 May 2024, Friday

Related news

May 3, 2024
April 28, 2024
April 27, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024

മാനവീയം സംഘര്‍ഷം; ഒരാള്‍ കസ്റ്റഡിയില്‍

Janayugom Webdesk
തിരുവനന്തപുരം
November 5, 2023 3:14 pm

മാനവീയം നൈറ്റ് ലൈഫിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. കരമന സ്വദേശി ശിവയെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടായത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വെക്കുന്നതും വീഡിയോയിലുണ്ട്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

Eng­lish Sum­ma­ry: human­i­tar­i­an con­flict; One in police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.