18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024
December 2, 2024
November 28, 2024

ദേഹമാസകലം മുറിവുകളുണ്ടാക്കി മസാല തേച്ചു: ഇരകളെ കൊന്നത് അതിക്രൂരമായി: പ്രതികളുമായി ഇന്ന് തെളിവെടുക്കും

Janayugom Webdesk
പത്തനംതിട്ട
October 17, 2022 8:20 am

ഇലന്തൂർ ഇരട്ടനരബലി കേസിൽ കൂടുതല്‍ വെളിപ്പെടുത്തല്‍. ഇരകളെ കൊലപ്പെടുത്തിയത് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം. റേസ്‍ലിനെയാണ് അതിക്രൂരമായി പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. ദേഹമാസകലം മുറിവുകള്‍ ഉണ്ടാക്കിയ ശേഷം മസാല തേച്ച് പിടിപ്പിച്ചു. രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കി. ലൈലയാണ് റോസ്‍ലിയുടെ രഹസ്യഭാഗത്ത് കത്തി പരിക്കേല്പിച്ചത്. ഷാഫിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. അതേസമയം പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച സ്ഥാപനമാണിത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിങ് ഇലന്തൂരിലെ കടയിൽ നിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും ഇന്ന് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

കേസിൽ നി‍ർണായക വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. നരബലിയ്ക്കുശേഷം മനുഷ്യമാംസം അറുത്ത് ഫ്രി‍‍‍‍ഡ്ജിൽ സൂക്ഷിച്ചത് വിൽക്കാനായിരുന്നെന്ന് ഭഗവൽ സിംഗും ലൈലയും മൊഴി നൽകി. മനുഷ്യമാംസം വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് താൻ ഇരുവരേയും പറഞ്ഞ് കബളിപ്പിച്ചതായി ഷാഫിയും പൊലീസിനോട് പറഞ്ഞു. കടംവാങ്ങിയ പണം ഭഗവൽ സിംഗ് തിരിച്ചുചോദിച്ചപ്പോൾ ഇവരെ ബ്ലാക് മെയിൽചെയ്യാൻ കൂടിയാണ് നരബലി ആസൂത്രണം ചെയ്തതെന്നാണ് ഷാഫിയുടെ മൊഴി.

Eng­lish Sum­ma­ry: humansac­ri­fice evi­dence col­lec­tion con­tin­ues today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.