21 May 2024, Tuesday

Related news

May 7, 2024
May 4, 2024
April 15, 2024
April 12, 2024
December 2, 2023
November 8, 2023
September 26, 2023
September 22, 2023
September 11, 2023
August 11, 2023

പൊലീസില്‍ പരാതി നല്‍കിയ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
August 19, 2021 11:58 am

ത​നി​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ പി​ൻ​വ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ഭാ​ര്യ​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ൽ. ഡ​ല്‍​ഹി​യി​ലെ മം​ഗ​ള്‍​പു​രി​യി​ലാ​ണ് സം​ഭ​വം. 27‑കാ​ര​നാ​യ മൊ​ഹി​ത്തി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്.

മൊ​ഹി​ത്തും മോ​ണി​ക്ക​യും ഒ​രു വ​ർ​ഷം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ത​ന്നോ​ട് ഭ​ർ​ത്താ​വ് വ​ഴ​ക്കി​ടു​ന്നു​വെ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ പോ​ലീ​സി​നെ ഫോ​ൺ വി​ളി​ച്ച മോ​ണി​ക്ക, ഉ​ച്ച​യോ​ടെ രാ​ജ് പാ​ര്‍​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​യും ന​ൽ​കി. വൈ​കു​ന്നേ​രം നാ​ലോ​ടെ മോ​ണി​ക്ക പോ​ലീ​സി​ൽ വി​ളി​ച്ച് ഭ‍​ർ​ത്താ​വ് താ​ൻ ഉ​ള്ള സ്ഥ​ല​ത്ത് എ​ത്തി​യെ​ന്ന് അറിയിച്ചു.

ഒ​രു പോ​ലീ​സ് സം​ഘ​മെ​ത്തി​യ​പ്പോ​ൾ മൊ​ഹി​ത്ത് തോ​ക്കു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൊ​ഹി​ത്തി​നെ പോ​ലീ​സ് പി​ടി​കൂ​ടി. മൊ​ഹി​ത്ത് വെ​ടി​യു​തി​ർ​ത്ത​പ്പോ​ൾ താ​ൻ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മോ​ണി​ക്ക പറയുന്നു.

Eng­lish Sum­ma­ry : hus­band arrest­ed for shoot­ing wife who com­plained to police

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.