
പന്തല്ലൂർ കൊളപ്പള്ളി മുരുക്കൻപാടി ഉന്നതിയിൽ ഭാര്യയെ മർദ്ദിച്ചു കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. മാതി (54) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കേശവൻ (59) കൃത്യത്തിന് ശേഷം തൊട്ടടുത്ത കാപ്പിത്തോട്ടത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. തിങ്കൾ രാത്രിയാണ് കൊലപാതകം. തോട്ടം തൊഴിലാളികളായ ഇരുവരും ലഹരി ഉപയോഗിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തിങ്കള്‍ രാത്രിയുണ്ടായ വഴക്കിൽ കേശവന്റെ മർദ്ദനമേറ്റ് മാതി മരണപ്പെട്ടത്. ചൊവ്വ രാവിലെ ലഹരി വിട്ടുണർന്നപ്പോഴാണ് ഭാര്യ മരിച്ച വിവരം കേശവൻ അറിയുന്നത്. അയൽവാസികളോട് വിവരം പറഞ്ഞ ശേഷം ഇയാൾ കാപ്പിത്തോട്ടത്തിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. മക്കൾ: ശിവദാസ്, സിന്ധു, നാരായണി, ശോഭ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.