11 February 2026, Wednesday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

ചിക്കന്‍ കറി ഉണ്ടാക്കിയില്ല; ഭാര്യയുടെ തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവിന്റെ ക്രൂരത

Janayugom Webdesk
മുംബൈ
March 9, 2023 4:06 pm

ചിക്കന്‍ കറിയുണ്ടാക്കാത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്. യുവതിയുടെ തല അടിച്ച് പൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

മാര്‍ക്കറ്റില്‍ നിന്നും ചിക്കന്‍ വാങ്ങി കൊണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് കറിയുണ്ടാക്കാന്‍ പറഞ്ഞു. എന്നാല്‍ ഭക്ഷണം റെഡിയാണെന്നും ഇപ്പോള്‍ പറ്റില്ലെന്നും വൈകിട്ട് ചിക്കന്‍ കറിയുണ്ടാക്കാമെന്നും യുവതി പറഞ്ഞു. ചിക്കൻ പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം.

ദേഷ്യം വന്ന യുവാവ് ഒരു വടിയെടുത്ത് ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. പ്രകോപിതനായ ഭർത്താവ് വടികൊണ്ട് ഭാര്യയുടെ തലയിൽ പലതവണ അടിച്ചു. തല പൊട്ടി രക്തമൊലിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: hus­band beat­en up his wife
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.