23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 13, 2024
December 13, 2024
December 12, 2024
December 11, 2024

ഭര്‍ത്താവിന് സ്ലോ പോയ് സണ്‍ നല്‍കി കൊ ലപ്പെടുത്തി: ഭാര്യയും സുഹൃത്തും അറസ്റ്റില്‍

Janayugom Webdesk
മുംബൈ
December 3, 2022 3:02 pm

മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയും സുഹൃത്തും അറസ്റ്റിലായി. കമൽകാന്ത് ഷാ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ ഭാര് കവിത, സുഹൃത്ത് ഹിതേഷ് ജെയിൻ എന്നിവരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 

ഭക്ഷണത്തിൽ ആർസെനിക്കും താലിയവും കലർത്തി നല്‍കിയാണ് കമല്‍കാന്തിനെ ഇവര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വിഷബാധയെ തുടർന്ന് സെപ്തംബർ മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കമല്‍കാന്ത് 17 ദിവസത്തിന് ശേഷം മരിച്ചു. പ്രതികള്‍ക്കെതിരെ ഐപിസി 302,328, 120(ബി) വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ചികിത്സയ്ക്കിടെ, ഡോക്ടർമാരുടെ സംഘം കമൽകാന്തിന്റെ രക്തത്തില്‍ മെറ്റലിന്റെ അംശം കണ്ടെത്തി. ഇതോടെ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ആസാദ് മൈതാൻ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആസാദ് മൈതാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കൂടുതൽ അന്വേഷണത്തിനായി കേസ് സാന്താക്രൂസ് പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിക്കുകയും ഭാര്യയുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മൊഴിയടക്കം എല്ലാ മെഡിക്കൽ റിപ്പോർട്ടുകളും കമൽകാന്തിന്റെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കുകയും ചെയ്തു. ഹിതേഷുമായി ചേർന്ന് ആസൂത്രണം ചെയ്താണ് കമല്‍കാന്തിനെ കൊലപ്പെടുത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയത്. 

കമൽകാന്തിന്റെ ഭക്ഷണപാനീയങ്ങളിൽ വളരെ സമർത്ഥമായി ആർസെനിക്കും താലിയവും കലർത്തിക്കൊണ്ടിരുന്നു. ഈ ലോഹങ്ങൾ ശരീരത്തിനുള്ളിലെ രക്തത്തിൽ സാധാരണഗതിയിലുണ്ട്. എന്നാൽ ഇത് സാധാരണയേക്കാൾ കൂടുതലാണെങ്കിൽ, അത് വിഷമായി പ്രവർത്തിക്കും. ഇതാണ് കമല്‍കാന്തിന് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതികളെ ഡിസംബർ എട്ടുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Eng­lish Sum­ma­ry: Hus­band kil led by slow poi son: Wife and friend arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.