7 December 2025, Sunday

Related news

December 7, 2025
December 7, 2025
December 1, 2025
December 1, 2025
November 27, 2025
November 26, 2025
November 24, 2025
November 23, 2025
November 21, 2025
November 20, 2025

ഞാന്‍ മരിച്ചിട്ടില്ല; അടുത്തൊന്നും മരിക്കാന്‍ ഉദ്ദേശമില്ലെന്നും സോഷ്യല്‍ മീഡിയ പ്രചാരണത്തിന് മറുപടി നല്‍കി നടന്‍ ടി എസ് രാജു

web desk
തിരുവനന്തപുരം
June 27, 2023 2:10 pm

സോഷ്യൽ മീഡിയയിൽ താൻ അന്തരിച്ചു എന്ന വ്യാജവാർത്ത പരന്നതിനു പിറകെ പ്രതികരണവുമായി സിനിമാ താരം ടി എസ് രാജു. ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലെ പ്രചരണം കണ്ട് പലരും ഇന്ന് അദ്ദേഹത്തെ നേരിട്ട് ഫോണിൽ വിളിക്കുകയായിരുന്നു. വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു.

അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു — ഞാൻ ഇവിടെ വീട്ടിലുണ്ട്. വെളുപ്പിന് ആറുമണിമുതൽ ഫോണിന് റെസ്റ്റില്ലെ. മരണ വിവരം അന്വേഷിക്കാനായി ആളുകൾ വിളിച്ചു കൊണ്ടിരിക്കുകയാണ്. ആരാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതെന്ന് അറിയില്ല. നിലവിൽ തനിക്ക് യാതൊരു വിധ ആരോ​ഗ്യ പ്രശ്നവുമില്ല. ഷു​ഗർ, പ്രഷർ അങ്ങനെ ഒന്നും ഇല്ല. ഞാൻ ഏതായാലും ഒരു നാൽപത് വർഷത്തേക്ക് മരിക്കാനും‌ ഉദ്ദേശിക്കുന്നില്ല. എന്റെ കൊച്ചു മകന്റെ കല്യാണവും കൂടിയിട്ടേ ഞാൻ പോകൂ. എന്നും സമ്മതം ഷൂട്ടിങ് തുടങ്ങാൻ ഇരിക്കുകയാണ് നാളെ. ഇറച്ചി സിനിമയുടെ ഷൂട്ടിങ്ങിലും ആയിരുന്നു ഞാൻ. എന്തിനു വേണ്ടിയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല. ആളുകളോട് മറുപടി പറഞ്ഞു മടുത്തുവെന്നും അദ്ദേഹം പറയുന്നു.

ഒരു പ്രമുഖ നടനാണ് ആദ്യം ഫേസ് ബുക്കിലൂടെ വാർത്ത പ്രചരിപ്പിച്ചത്. അതിനു പുറകേ എല്ലാ മാധ്യമങ്ങളും മരിച്ചുവെന്ന തരത്തിൽ വാർത്ത നൽകി. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ടി എസ് രാജു. സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലെ കഥാപാത്രം അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്.

 

Eng­lish Sam­mury: Actor TS Raju reacts, I am not dead; No inten­tion of dying any time soon

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.