23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 13, 2023
September 4, 2023
September 4, 2023
June 13, 2023
April 21, 2023
February 22, 2023
February 6, 2023
December 5, 2022
August 21, 2022
July 17, 2022

എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം’: ബിജെപി നേതാവിന്റെ പ്രകോപന പ്രസംഗം

Janayugom Webdesk
കണ്ണൂര്‍
February 21, 2022 11:04 am

തലശേരിപുന്നോലില്‍ ബിജെപി–സിപിഐഎം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ബിജെപി നേതാവ് പ്രകോപനപരമായി സംസാരിക്കുന്ന വിഡിയോ പുറത്ത്. ബിജെപി കൗണ്‍സിലര്‍ വിജേഷ് പ്രതിഷേധ പരിപാടിക്കിടെ പ്രസംഗിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വളരെ ആസൂത്രിതമായി കോലോത്ത് ക്ഷേത്രത്തിൽവച്ച് സിപിഐഎം കൊടും ക്രിമിനലുകളായിട്ടുള്ള രണ്ടു പേർ നേതൃത്വം നൽകിക്കൊണ്ട് നമ്മുടെ സഹപ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ച സംഭവം വളരെ വൈകാരികമായിട്ടാണ് സംഘപരിവാർ പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്ക് എല്ലാവർക്കുമുണ്ട്. അതെങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ ഇവിടെയുള്ള സിപിഎം നേതാക്കൾക്ക് മനസ്സിലാകം.

പക്ഷെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഈ പ്രദേശത്ത് കൊടുംക്രിമിനലുകളായിട്ടുള്ള രണ്ടു പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പോകേണ്ടതില്ല, ജനങ്ങളുടെ മുന്നിൽ ഇത് തുറന്നു കാട്ടുന്നതിനാണ് ഈ പ്രതിഷേധ പ്രകടനം നടത്തുന്നത്.’– ബിജെപി നേതാവ് പറഞ്ഞു. 

Eng­lish Sumam­ry: I know how to deal with it ‘: BJP lead­er’s provoca­tive speech

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.