23 January 2026, Friday

Related news

January 22, 2026
December 26, 2025
December 6, 2025
December 5, 2025
December 4, 2025
November 26, 2025
November 23, 2025
November 23, 2025
November 15, 2025
November 14, 2025

ഐ ലവ് യു’ എന്നത് വൈകാരിക പ്രകടനം മാത്രം; പോക്സോ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി

Janayugom Webdesk
മുംബൈ
July 1, 2025 4:58 pm

‘ഐ ലവ് യു’ എന്ന് പറയുന്നത് ഒരു വൈകാരിക പ്രകടനം മാത്രമാണെന്നും, അതിന് ലൈംഗിക ഉദ്ദേശ്യം ഇല്ലെന്നും ബോംബെ ഹൈക്കോടതി. 2015ൽ ഒരു കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ 35 വയസ്സുകാരനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി. ജസ്റ്റിസ് അനുചിതമായ സ്പർശനം, നിർബന്ധിത വസ്ത്രാക്ഷേപം, അസഭ്യമായ ആംഗ്യങ്ങൾ, സ്ത്രീയുടെ മാന്യതയെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ നടത്തിയ പരാമർശങ്ങൾ എന്നിവയാണ് ലൈംഗിക പ്രവൃത്തികളിൽ ഉൾപ്പെടുകയെന്ന് ഊർമിള ജോഷി-ഫാൽക്കെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.

നാഗ്പൂരിലെ 17 വയസ്സുള്ള പെൺകുട്ടിയുടെ കൈ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞതായാണ് പ്രതിക്കെതിരെയുണ്ടായിരുന്ന കേസ്. 2017‑ൽ നാഗ്പൂരിലെ സെഷൻസ് കോടതി പോക്സോ വകുപ്പ് പ്രകാരം ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, ഇരയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയാണ് പ്രതിയുടെ ഉദ്ദേശ്യമെന്ന് സൂചിപ്പിക്കുന്ന ഒരു സാഹചര്യവും കേസിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ ശിക്ഷ റദ്ദാക്കിയത്. “ആരെങ്കിലും മറ്റൊരാളുമായി പ്രണയത്തിലാണെന്ന് പറയുകയോ വികാരങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്താൽ അത് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ഉദ്ദേശ്യം പ്രകടിപ്പിക്കലായി കണക്കാക്കാൻ കഴിയില്ല,” കോടതി ഉത്തരവിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.