17 January 2026, Saturday

ഐഎഎല്‍ ദേശീയ സമ്മേളനം ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ


* 1800ഓളം പ്രതിനിധികള്‍ പങ്കെടുക്കും
Janayugom Webdesk
തിരുവനന്തപുരം
May 29, 2023 9:50 pm

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ്(ഐഎഎല്‍) ദേശീയ സമ്മേളനം ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ തിരുവനന്തപുരത്ത് നടക്കും. 21 സംസ്ഥാനങ്ങളില്‍ നിന്നായി 1800ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥിതിയും നീതിന്യായ സംവിധാനവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലാണ് ദേശീയ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നതെന്ന് സംഘാടകസമിതി ചെയര്‍മാനായ മന്ത്രി ജി ആര്‍ അനില്‍, സംസ്ഥാന പ്രസിഡന്റ് കെ പി ജയചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഭിഭാഷകര്‍ ഭരണഘടനയ്ക്ക് വേണ്ടി എന്നതാണ് ഐഎഎല്‍ ദേശീയ സമ്മേളനത്തിന്റെ പ്രമാണ വാക്യമെന്ന് അവര്‍ അറിയിച്ചു.

ജൂണ്‍ ഒന്നിന് വൈകിട്ട് ആറ് മണിക്ക് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുയോഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി, പി പി സുനീര്‍, കെ പി രാജേന്ദ്രന്‍, മാങ്കോട് രാധാകൃഷ്ണന്‍, കെ പി ജയചന്ദ്രന്‍, സി ബി സ്വാമിനാഥന്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം രണ്ടിന് രാവിലെ പത്ത് മണിക്ക് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ദേശീയ പ്രസിഡന്റ് ആര്‍ എസ് ചീമ അധ്യക്ഷനാകും. അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ബിനോയ് വിശ്വം എംപി ആശംസാ പ്രസംഗം നടത്തും. ഐഎഎല്‍ ജനറല്‍ സെക്രട്ടറി മുരളീധര റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

മൂന്നിന് രാവിലെ പത്ത് മണിക്ക് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഉച്ചയ്ക്ക് 2.30ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ പി രാജീവ്, കെ രാജന്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. നാലിന് രാവിലെ പത്ത് മണിക്ക് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ആര്‍ ഹെഗ്ഡെ, ജസ്റ്റിസ് എന്‍ നഗരേഷ് എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ച് മണിക്ക് സമ്മേളനം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐഎഎല്‍ ജനറല്‍ സെക്രട്ടറി സി ബി സ്വാമിനാഥന്‍, നേതാക്കളായ എസ് എസ് ബാലു, എം സലാഹുദ്ദീന്‍ എന്നിവരും പങ്കെടുത്തു.

Eng­lish Summary;IAL Nation­al Con­fer­ence from 1st to 4th June

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.