ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള പുതിയ ലിറ്റററി,ലൈബ്രറി കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം സാംസ്‌കാരിക പ്രവർത്തകൻ മൈത്രേയൻ നിർവഹിച്ചു.അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥി യു.എ.ഇ യിലെ അറബ് സാഹിത്യ സാംസ്‌കാരിക പ്രവർത്തക ഡോ.മറിയം അൽ ശെനാസി, അസോസിയേഷൻ ട്രഷറർ ഷാജി ജോൺ,സബ് കമ്മിറ്റി കോഡിനേറ്റർമാരായ യൂസഫ് സഗീർ,മധു.എ.വി എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ലിറ്റററി കൺവീനർ മോഹനൻ.പി. ആമുഖ പ്രഭാഷണം നടത്തി. ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി സ്വാഗതവും ലൈബ്രറി കമ്മിറ്റി കൺവീനർ എംഎം അഫ്‌സൽ നന്ദിയും പറഞ്ഞു.മൈത്രേയനുമായി മുഖാമുഖവും കവി അനൂപ് ചന്ദ്രന്റെ പോയത്യൂസ്(കവിതയുടെ വെളിച്ചം) എന്ന പരിപാടിയും അരങ്ങേറി.
English Summary:IAS Literary and Library Committees of Indian Association Sharjah inaugurated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.