കോവിഡ് വകഭേദങ്ങളെ ബൂസ്റ്റർ ഡോസ് വലിയ തോതില്‍ പ്രതിരോധിക്കുമെന്ന് പഠനം. ഒമിക്രോൺ ഉൾപ്പെടെ ആശങ്കയുള്ള മറ്റ് വകഭേദങ്ങളെയും നിര്‍വീര്യമാക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഭാരത് ബയോടെക്കും നടത്തിയ പഠനത്തില്‍ പറയുന്നു.
കോവിഡിൽ നിന്നുള്ള സംരക്ഷണം തുടരുന്നതിന് ബൂസ്റ്ററുകൾ ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസിലൂടെ പ്രതിരോധശേഷി കൂടുതൽ കാലം നിലനിർത്താനാകുമെന്നും പഠനത്തില്‍ പറയുന്നു. രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ച 51 പേരിലാണ് പഠനം നടത്തിയത്. അതില്‍ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിനും മൂന്നാമത്തെ (ബൂസ്റ്റർ) ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുശേഷവുമുള്ള മാറ്റങ്ങളെയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.
English Summary: ICMR says covaxin booster dose is effective
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.