25 December 2024, Wednesday
KSFE Galaxy Chits Banner 2

ഇരയ്ക്കൊപ്പമെന്ന് ഐസിയു: ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെയുള്ള പോസ്റ്റുകള്‍ ഒഴിവാക്കിയെന്ന് വിമര്‍ശനങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
January 11, 2022 9:09 am

മീടു ആരോപണ വിധേയനായ ശ്രീകാന്ത് വെട്ടിയാരെ സംരക്ഷിക്കില്ലെന്ന് ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ (ഫേസ്ബുക്ക് ട്രോള്‍ ഗ്രൂപ്പ്) പോസ്റ്റിനെതിരെ വന്‍ വിമര്‍ശനം. എല്ലായ്പ്പോഴും ഇരയ്ക്കൊപ്പമാണെന്നും മുന്‍ അംഗമായെന്നതിനാല്‍ ശ്രീകാന്ത് വെട്ടിയാരെ സംരക്ഷിക്കില്ലെന്നുമുള്ള ഐസിയുവിന്റെ പോസ്റ്റിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.

ശ്രീകാന്ത് വെട്ടിയാരെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഐസിയു മുക്കിയെന്നാണ് വിമര്‍ശനങ്ങള്‍.

ഐസിയു പുറത്തുവിട്ട പോസ്റ്റിന്റെ പൂര്‍ണരൂപം

 

ശ്രീകാന്ത് വെട്ടിയാരെ സംബന്ധിച്ച് ഒരു #MeToo ആരോപണം ഉയർന്നുവന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുൻപ് ഐസിയു അഡ്മിൻ പാനലിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാർ. പിന്നീട് സ്വന്തം തിരക്കുകൾ കൂടിവരവേ ശ്രീകാന്ത് അഡ്മിൻ സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. ഐസിയു ടീമിൽ അംഗമായിരുന്ന ആളായതുകൊണ്ടുതന്നെ, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രീകാന്തിനെതിരെ ആരോപണത്തിലുള്ളത് എന്നത് ഐസിയു അതീവ ഗൗരവപൂർവ്വം കാണുന്നു. എത്രയും വേഗം നിയമനടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്.

എല്ലായ്പ്പോഴുമെന്നപോലെ, കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐസിയുവിന് ഈ വിഷയത്തിലുമില്ല. എന്നുമാത്രമല്ല, പ്രസ്തുത വിഷയത്തിൽ ഐസിയു സമ്പൂർണ്ണമായും ഇരയോട്/ഇരകളോടൊപ്പം നിൽക്കുന്നു, അവർക്ക് എല്ലാവിധ ഐക്യദാർഢ്യവും ഉറപ്പുനൽകുന്നു.

It has come to our notice a #Metoo alle­ga­tion against Sreekanth Vet­ti­yar. Sreekanth has been on the admin pan­el of ICU in the past. So we take seri­ous­ly the alle­ga­tions that have now come to light. The vic­tim’s state­ment con­tains accu­sa­tions that have seri­ous legal implications.

As in sit­u­a­tions sim­i­lar to this, ICU does­n’t have any incli­na­tion towards sup­port­ing the accused. We stand in com­plete sol­i­dar­i­ty with the victim/s.

Eng­lish Sum­ma­ry: ICU post on Sreekan­tjh Vettiyar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.