കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ എറണാകുളത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. എറണാകുളത്തെ പ്രമുഖ ഡോക്ടറുടെ മകനും വ്യവസായിയുമായ എസ് ദീപക്കിന്റെ വീട്ടിലാണ് റെയ്ഡ്. രാവിലെ മുതൽ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക്ക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പി പി കിരണിന്റെ സുഹൃത്തായ ദീപക് കിരൺ തട്ടിയെടുത്ത 30 കോടി രൂപയിൽ 13 കോടി രൂപ വിവിധ ഇടപാടുകളിലുടെ വെളുപ്പിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
ആറ് ഷെൽ കമ്പനികൾ രൂപീകരിച്ചാണ് ദീപക് കള്ളപ്പണം വെളുപ്പിച്ചതെന്നും വിവരമുണ്ട്. സംസ്ഥാന പൊലിസിനെ ഒഴിവാക്കി സി ആർ പി എഫിനെ സുരക്ഷയ്ക്കായി നിയോഗിച്ചു കൊണ്ടാണ് റെയ്ഡ് തുടരുന്നത്. വിദേശത്തു നിന്നടക്കം കള്ളപ്പണം എത്തിച്ച് ദീപക്കിന്റെ കമ്പനി വഴി വെളുപ്പിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലൂടെ സമാഹരിച്ച പണം എവിടെയെന്ന അന്വേഷണമാണ് കൊച്ചിയിൽ ദീപകിൽ വരെ എത്തി നിൽക്കുന്നത്. കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്ദീനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചിട്ടുണ്ട്.
English Summary: ID raid continues in Ernakulam in Karuvannur bank fraud case
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.