9 May 2024, Thursday

കൊച്ചിയിലെ ആല്‍ക്കെമിസ്റ്റിനെ തിരിച്ചറിഞ്ഞ് പൗലോ കൊയ്‌ലോ ; ആത്മനിർവൃതിയിൽ പ്രദീപ്

Janayugom Webdesk
കൊച്ചി
September 5, 2021 3:30 pm

ആല്‍ക്കെമിസ്റ്റ് എന്ന് പേരുള്ള കേരളത്തിലെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച്‌ പൗലോ കൊയ്‌ലോ. ഫോട്ടോക്ക് നന്ദി എന്ന ക്യാപ്ഷനോടെയാണ് വിഖ്യാത എഴുത്തുകാരന്‍ തന്‍റെ നോവലിന്‍റെയും തന്‍റെയും പേരിട്ട ഓട്ടോയുടെ ചിത്രം പങ്കുവെച്ചത്. ആലുവയില്‍ ആല്‍ക്കെമിസ്റ്റ് അടക്കം കൊയ്ലോയുടെ പുസ്തകങ്ങളുടെ മാതൃകയില്‍ ഡിസൈന്‍ ചെയ്ത ഒരു ബുക്ക്സ്റ്റാള്‍ നേരത്തെ അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്‌ലോ ഷെയര്‍ ചെയ്തിരിക്കുന്നത്. എറണാകുളം ഐ എസ് പ്രസ് റോഡിലെ ഓട്ടോ സ്റ്റാൻഡിലാണ് ചെറായി സ്വദേശിയായ പ്രദീപ് ഓടുന്നത് .നേരത്തെ ഓടിച്ചിരുന്ന പെട്രോൾ ഓട്ടോയുടെ പേരും ഇത്‌ തന്നെയായിരുന്നു.

 


 ഇതും കൂടി വായിക്കുക; കുര്‍ബാന ഏകീകരണം സംബന്ധിച്ച തര്‍ക്കം ;സിറോ മലബാര്‍ സഭയിൽ സംഘർഷം


അന്നും ഇന്നും ഈ പേര് തനിക്ക് പ്രിയപെട്ടതെന്ന് പ്രദീപ്. ഓട്ടോയിൽ കയറുന്നവരിൽ ഭൂരിഭാഗം പേരും പേരിന്റെ കാര്യം ചോദിക്കാറുണ്ട്. അന്ന് കൂടുതൽ വിശദീകരണം നൽകേണ്ടി വരാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിലടക്കം ഇക്കാര്യങ്ങൾ കൂടുതൽ വെളിവായതോടെ പലരും ചോദ്യങ്ങൾ ചോദിക്കാറില്ല. എറണാകുളം നോര്‍ത്ത് പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത സിഎന്‍ജി ഓട്ടോറിക്ഷയിലാണ് ഇഷ്ടമുള്ള കൃതിയുടേയും അതിന്റെ രചയിതാവിന്റെയും പേര് എഴുതിവെച്ചിരിക്കുന്നത്. പൗലോ കൊയ്‌ലോയുടെ കൃതികൾ എല്ലാം വായിച്ചിട്ടുള്ള പ്രദീപിന് ആ കൃതികൾ ജീവിതത്തിൽ നൽകിയിട്ടുള്ള ആത്മവിശ്വാസം ഏറെയാണെനും പറയുന്നു. പോസ്റ്റിന് താഴെ നിരവധി മലയാളികളാണ് കമന്‍റുമായി രംഗത്തെത്തിയത്. പൗലോ കൊയ്‌ലോയുടെ വിശ്വപ്രസിദ്ധ നോവലാണ് ‘ദി ആല്‍ക്കെമിസ്റ്റ്’. 56 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ആല്‍ക്കെമിസ്റ്റ് നാല്‍പത്തിമൂന്ന് ദശലക്ഷം കോപ്പികള്‍ വിറ്റുപോയതായി കണക്കാക്കുന്നത്.

ENGLISH SUMMARY:Identified the auto named the Alchemist in kochi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.