ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46) നെയാണ് ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10:00 മണിയോടെയാണ് വീട്ടുടമസ്ഥൻ മൃതദേഹം കാണുന്നത്.
ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെയാണ് അബ്ദുൽസലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചത്. തുടർന്ന് ഇയാൾ വീട്ടിലെത്തി നോക്കുമ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ അബ്ദുൽസലാമിനെ കാണുന്നത്.
20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയേത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
English Summary: idukki deputy tahsildar found dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.