5 December 2025, Friday

Related news

December 1, 2025
December 1, 2025
November 30, 2025
November 23, 2025
November 19, 2025
November 14, 2025
November 12, 2025
November 11, 2025
November 11, 2025
November 10, 2025

ഐഷമ്മ കിടക്കയിൽ നിന്നും എഴുന്നേൽക്കണമെങ്കിൽ കാരുണ്യമതികളുടെ കൈത്താങ്ങ് വേണം

Janayugom Webdesk
അമ്പലപ്പുഴ
July 12, 2025 7:37 pm

വയോധികയായ വീട്ടമ്മക്ക് കിടക്കയിൽ നിന്നും എഴുന്നേൽക്കണമെങ്കിൽ കാരുണ്യമതികളുടെ കൈത്താങ്ങ് വേണം. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ പൊന്നാകരിച്ചിറയിൽ വാസുദേവ വിലാസം ജയപ്രകാശിന്റെ ഭാര്യ ഐഷമ്മ(63) നാലുമാസമായി കിടപ്പിലാണ്. പെട്ടെന്നുണ്ടായ തലവേദനയാണ് ഐഷമ്മയെ പൂർണമായും കിടപ്പിലാക്കിയത്. മാനസികവെല്ലുവിളി നേരിടുന്നതിനാൽ ഏകമകൻ ജയേഷ് വർഷങ്ങളായി ചികിത്സയിലാണ്. ഐഷമ്മ കിടപ്പിലായതോടെ കർഷകത്തൊഴിലാളിയായ ജയപ്രകാശ് ജോലിക്കൊന്നും പോകാതെ ഭാര്യയുടെ പരിചരണത്തിലാണ്. ഇടക്ക് ശ്വാസതടസം ഉണ്ടാകുന്നതിനാൽ ഓക്സിജൻ മാസ്ക്കിന്റെ സഹായത്തിലാണ് ജീവൻനിലനിന്ന് പോകുന്നത്. ഒരു ദിവസം ഐഷമ്മയുടെ ചികിത്സക്കായി 1000 രൂപയോളം വേണം. 

ജയപ്രകാശിന്റെ വരുമാനമായിരുന്നു ആശ്രയം. ഭാര്യയെ പരിചരിക്കേണ്ടതിനാൽ ജോലിക്കും പോകാനാകുന്നില്ല. ഇതിനിടെ കാലിന് മുറിവേറ്റതോടെ ജയപ്രകാശിനും പുറത്തിറങ്ങാൻ പറ്റാതായി. പഞ്ചായത്തിൽ നിന്നും ഓക്സിജൻ സംവിധാനവും ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിലെ ഡോ എ അബ്ദുൽസലാമിന്റെ പാലിയേറ്റീവ് കെയറിൽ നിന്നും ലഭിച്ച കട്ടിലും മറ്റ് സഹായങ്ങളുമാണ് ഐഷമ്മക്ക് ആശ്രമായിട്ടുള്ളത്. ജയപ്രകാശിന് ജോലിക്ക് പൊകാന്‍പറ്റാത്തതിനാല്‍ വീട്ടുകാര്യങ്ങള്‍ക്കും മുടക്കമായി. കാരുണ്യത്തിന്റെ ഉറവവറ്റാത്തരുടെ സഹായമുണ്ടായാല്‍ ഐഷമ്മയുടെ ആരോഗ്യം വീണ്ടെടുക്കാനാകും. ഈ കുടുംബത്തിനെ സഹായിക്കാനായി ജയപ്രകാശിന്റെ പേരില്‍ ഐഒബിയുടെ പുന്നപ്ര ശാഖയില്‍ 196701000000905 നമ്പരില്‍ അക്കൗണ്ടുണ്ട്. ഐഎഫ്എസ്സി IOBA0001967.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.