23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 12, 2024
December 19, 2023
August 15, 2023
July 18, 2023
July 18, 2023
June 14, 2023
May 20, 2023
May 8, 2023
April 29, 2023
April 27, 2023

ബിജെപി മൂന്നാം തവണയും അധികാരത്തിൽ വന്നാൽ ദളിതരും ആദിവാസികളും അടിമകളാകും: ഖാർഗെ

Janayugom Webdesk
ധൂലെ
May 12, 2024 6:45 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മൂന്നാം തവണയും അധികാരത്തിലേറിയാൽ ദരിദ്രരും ദളിതരും ആദിവാസികളും അടിമകളെപ്പോലെ പരിഗണിക്കപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാരാഷ്ട്രയിലെ ധൂലെ മണ്ഡലത്തില്‍വച്ചുനടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

“സ്വാതന്ത്ര്യത്തിന് മുമ്പ് ദളിതരെയും ആദിവാസികളെയും അടിമകളെപ്പോലെയാണ് പരിഗണിച്ചിരുന്നത്. മോഡിക്കും ഷായ്ക്കും മൂന്നാമതും അധികാരം ലഭിച്ചാൽ അതേ അവസ്ഥ ആവർത്തിക്കും. നമ്മൾ വീണ്ടും അടിമകളാകും,” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോഡി കള്ളം പ്രചരിപ്പിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നുള്ള വാഗ്ദാനങ്ങൾ മോഡി പാലിച്ചില്ലെന്നും ഖാർഗെ പറഞ്ഞു.

ധൂലെയിൽ മേയ് 20നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുക.

Eng­lish Sum­ma­ry: If BJP comes to pow­er for the third time, Dal­its and Adi­va­sis will be slaves: Kharge

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.