23 December 2025, Tuesday

Related news

November 15, 2025
November 13, 2025
October 27, 2025
August 10, 2025
June 21, 2025
May 22, 2025
May 18, 2025
May 12, 2025
May 7, 2025
May 6, 2025

തൂശ്ശൂര്‍ പൂരത്തിന് ദിനോസറുകള്‍ എത്തിയാല്‍; എഐ ചിത്രങ്ങള്‍ വൈറലായി

Janayugom Webdesk
തിരുവനന്തപുരം
May 1, 2023 9:30 am

തൃശ്ശൂര്‍ പൂരം കെങ്കേമമായിയാണ് കേരളക്കര ആഘോഷിച്ചത്. വെടിക്കെട്ടും, പഞ്ചവാദ്യ മേളവും, കുടമാറ്റവും പൂരപ്രേമികളെ ഒരുപോലെ ആവേശം കൊള്ളിച്ചു. മാനത്ത് വർണ വിസ്മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ട്. തിരുവമ്പാടി തുടങ്ങി വച്ചത് പാറമേക്കാവാണ് പൂർത്തിയാക്കിയത്. പൂരത്തിന് വ്യത്യസ്തമായ മറ്റൊരു കാഴ്ച ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളായിരുന്നു. ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലെ ഈ വ്യത്യസ്ത ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. 

ദിനോസറുകള്‍ ഇപ്പോഴും ജീവിച്ചിരുന്നാല്‍ തൃശ്ശൂര്‍ പൂരത്തിന് ആനകള്‍ക്ക് പകരം ദിനോസറുകളെ മുന്‍നിര്‍ത്തി പൂരം നടക്കും എന്ന ചിന്തയാണ് ചിത്രങ്ങളില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഒരു പാരലല്‍ ലോകത്ത് പൂരം ദിനോസറുകള്‍ക്കും ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളെ അടക്കി വാഴുന്ന എമിലി ക്ലര്‍ക്കിന്‍റെ ഖലിസിയുടെ ക്യാമിയോയും പൂരത്തിന് അണിനിരക്കുന്നതാണ് ചിത്രങ്ങളില്‍. വിവിധ ബോളിവുഡ് താരങ്ങളുടെ ഈ ചിത്രങ്ങളില്‍ ഉണ്ട്.
ദിനോസറുകൾ തഴച്ചുവളരുന്ന ഒരു പാരലല്‍ ലോകത്ത് പൂരം എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങള്‍ എന്നതാണ് ഈ ക്യാപ്ഷന്‍. വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും കേരള വേഷത്തില്‍ ചിത്രങ്ങളില്‍ അണിനിരക്കുന്നു. മിഡ് ജേര്‍ണി വി5 വച്ചാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയത് എന്നാണ് ai.magine_ ക്യാപ്ഷനില്‍ പറയുന്നത്. 

Eng­lish Summary;If dinosaurs arrive for Tus­sur Pooram; AI images go viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.