22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 15, 2026
January 15, 2026
January 13, 2026
January 10, 2026
January 10, 2026

ഇന്ത്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുഖ്യതിര‍ഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും, കമ്മീഷണര്‍മാര്‍ക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി :രാഹുല്‍ ഗാന്ധി

Janayugom Webdesk
ഗയ
August 19, 2025 11:21 am

ബീഹാറിലെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുടെ പേരില്‍ തിര‍‍ഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യാസഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും, മറ്റ് രണ്ട് തിര‍‍ഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി സ്വീകരിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നു. വോട്ടര്‍ അധീകാര്‍ യാത്രയുടെ ഭാഗമായി തിങ്കളാഴ്ച ബീഹാറിലെ ഗയയില്‍ നടന്ന സമ്മേളത്തിലാണ് രാഹുല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

കമ്മീഷനറെ വോട്ട് മോഷണം പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ തിര‍ഞ്ഞെടുപ്പ് പാനല്‍ ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് മോഷണം, ഭാരത മാതാവിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവന്‍ നിങ്ങളോട് ഒരു സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുമെന്നാണ് എനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് പറയാനുള്ളത്. 

ഞങ്ങള്‍ക്ക് കുറച്ച് സമയം തരൂ, ഓരോ നിയമസഭാ സീറ്റുകളിലെയും ലോക്സഭാ സീറ്റുകളിലെയും നിങ്ങളുടെ മോഷണം ഞങ്ങള്‍ പിടികൂടുകയും അത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും, രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു പ്രത്യേക പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രത്യേക പാക്കേജിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറിനായി SIR എന്ന പേരില്‍ ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്, അതിനര്‍ത്ഥം വോട്ട് മോഷണത്തിന്റെ ഒരു പുതിയ രൂപം എന്നാണ്- രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹിലുനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.