ദേശീയ ആരോഗ്യ മിഷൻ പ്രസിദ്ധീകരിച്ച ലോഗോയിൽ ഭാരതം എന്ന പേര് രേഖപ്പെടുത്തിയതും ധന്വന്തരിയുടെ ചിത്രം രേഖപ്പെടുത്തിയതും രാജ്യം ഭാരതം എന്ന പേര് സ്വീകരിക്കുന്നു എന്ന് ബോധ്യപ്പെടുത്താനാണ് എന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് കെ പ്രകാശ് ബാബു പറഞ്ഞു. ചെറുതോണി വ്യാപാര ഭവൻ ഹാളിൽ വെച്ച് നടന്ന സിപിഐ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭരണം ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും ഉള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ജാതി സെൻസസ് പ്രസിദ്ധീകരിക്കുന്നതിനെ ബിജെപി എതിർക്കുന്നു. ജാതി സെൻസസ് പ്രസിദ്ധീകരിച്ചാല്‍ രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്ന ഒബിസി മറ്റു പിന്നോക്ക വിഭാഗമാണ് എന്ന് ബോധ്യപ്പെടും, ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യർ വിഭാഗങ്ങളുടെ പാർട്ടിയാണ് ബിജെപി, മഹാ ഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗം ബിജെപിയുടെ ഹിന്ദു വിഭാഗത്തിന് പുറത്താണ്. ജാതി സെൻസസിലൂടെ ഈ സത്യം തെളിയും എന്നതിനാലാണ് ബിജെപി അതിനു തയ്യാറാവാത്തത്. ഇന്ത്യയില്‍ ഒബിസി വിഭാഗങ്ങൾക്ക് സംവരണം നല്കാന്‍ വി പി സിംഗ് ഗവൺന്മെന്റ് തീരുമാനിച്ചപ്പോള്‍ അതിനെതിരെ രാജ്യ വ്യാപക സമരം നടത്തിയവരാണ് ഇക്കൂട്ടര്‍ എന്ന കാര്യം മറക്കരുത്. രാജ്യത്തെ വരേണ്യ വർഗ്ഗ താൽപര്യം സംരക്ഷിക്കാനാണ് ഈ പിന്നോക്ക വിഭാഗങ്ങളുടെ പേരിൽ ഹിന്ദുത്വ രാഷ്ട്രീയവാദം ബിജെപി പ്രചരിപ്പിക്കുന്നത്. 2024ലെ പൊതു തെരഞ്ഞെടുപ്പ് ബിജെപിയുടെ കോർപ്പറേറ്റ് ഫാസിസ്റ്റ് അജണ്ടയ്ക്കുള്ള തിരിച്ചടിയായിരിക്കും. ഇന്ത്യയുടെ പൊതുസമ്പത്ത് അദാനിയുടെ സമ്പാദ്യം ആക്കി മാറ്റാനാണ് ഇന്ത്യൻ പ്രധാനമന്ത്രി മോഡി ശ്രമിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എം കെ പ്രിയൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ, വി കെ ധനപാൽ, ജയാ മധു, ജോസ് ഫിലിപ്പ്, പ്രിൻസ് മാത്യു, എന്നിവർ സംസാരിച്ചു.
English Summary: If the caste census is published, BJP’s false Hindutva argument will be out: Adv. K Prakash Babu
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.