12 February 2026, Thursday

ഇനി മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്താൽ പിടി വീഴും ; പരിശോധന കര്‍ശനമാക്കി പൊലിസ്

Janayugom Webdesk
തിരുവനന്തപുരം
November 6, 2025 9:49 am

ഇനി മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്താൽ പിടി വീഴും. പരിശോധന കര്‍ശനമാക്കി പൊലീസ്. വർക്കലയിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്രക്കാരിയെ മദ്യലഹരിയിൽ സഹയാത്രികൻ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആണ് കേരള റെയിൽവേ പൊലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ഇന്ന് മുതൽ ആരംഭിച്ചത്. 

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പൊലിസുകാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നൽകി. റെയില്‍വേ പൊലിസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്റ്റേഷനുകളിലെ പൊലിസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിർദേശം. 

റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകൾക്കുള്ളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകൾ നടത്തും. മദ്യപിച്ച് റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് ഷഹൻഷാ ഐപിഎസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.