എതിരെ നില്‍ക്കുന്നവന്റെ മനസ് ഒന്നറിയാൻ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളുവെന്ന് നടൻ ആസിഫ് അലി. സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണന്റെ പക്കല്‍ നിന്നുണ്ടായത് കഴിഞ്ഞുപോയ സംഭവമാണെന്നും വിവാദം നീട്ടിക്കൊണ്ടുപോകാൻ താല്‍പര്യമില്ലെന്നും ആസിഫ് പറഞ്ഞു. എതിരെ നില്‍ക്കുന്നവന്റെ മനസ് ഒന്നറിയാൻ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളു,ഇന്നലത്തെ സംഭവത്തില്‍ തനിക്ക് ഒരു വിഷമമവും ഉണ്ടായിട്ടില്ല, ആസിഫ് പറഞ്ഞു.
പണ്ഡിറ്റ് രമേശ് നാരായണനുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നതായും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും നല്‍കിയ പിന്തുണയ്ക്ക നന്ദിയുണ്ടെന്നും അദ്ദേഹത്തിന് മാപ്പ് പറയേണ്ടിവന്ന അവസ്ഥയില്‍ വിഷമം ഉണ്ടായിരുന്നതായും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. മതപരമായി വരെ ചര്‍ച്ചകള്‍ വഴിതിരിഞ്ഞുപോയി, ഈ പ്രശ്നം ഇവിടംകൊണ്ട് അവസാനിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
English Summary: Asif Ali comments on Ramesh Narayanan’s behaviour
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.