22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

റേഷൻ വേണമെങ്കില്‍ പണം കൊടുത്ത് പതാക വാങ്ങണം: സംഭവം ഹരിയാനയില്‍

Janayugom Webdesk
ചണ്ഡീഗഡ്
August 10, 2022 6:30 pm

റേഷൻ കാർഡുമായി സാധനം വാങ്ങാൻ പോകുന്നവരെക്കൊണ്ട് പതാക വാങ്ങാൻ നിർബന്ധിക്കുന്നതായി പരാതി. ബിജെപി ഭരിക്കുന്ന ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. ബിജെപി എംപി വരുൺ ഗാന്ധിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകുന്നില്ലെന്നും ഇത് വലിയ നാണക്കേടാണെന്നും വരുൺ ഗാന്ധി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർ ഘർ തിരംഗ ക്യംപെയ്ന്‍ സംഘടിപ്പിക്കുന്നത്. 20 രൂപ നൽകി ദേശീയപതാക വാങ്ങാൻ തയാറായില്ലെങ്കിൽ ധാന്യത്തിന്റെ വിഹിതം നിഷേധിക്കുന്നതായാണ് പരാതി. ഇതിന്റെ വീഡിയോ വരുണ്‍ ഗാന്ധി പങ്കുവച്ചിട്ടുണ്ട്. തങ്ങള്‍ക്ക് റേഷൻ തരുന്നില്ലെന്നും, പണം നല്‍കി പതാക വാങ്ങാൻ നിര്‍ബന്ധിക്കുന്നുവെന്നും ജനങ്ങള്‍ പറയുന്നത് വീഡിയോയില്‍ കാണാം.

Eng­lish Sum­ma­ry: If you want ration, you have to pay and buy a flag, varun gand­hi shared video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.