
2026ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പട്ടിക പുറത്ത്. ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയാണ് ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം. ആഗോളതലത്തിൽ 123 ആണ് ഡൽഹി ഐഐടിയുടെ സ്ഥാനം.
54 ഇന്ത്യൻ സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്. ഡൽഹി ഐഐടിയെ കൂടാതെ ബോംബെ ഐഐടി (129), മദ്രാസ് ഐഐടി (180), ഖരഗ്പൂർ ഐഐടി (215) എന്നിവയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 46 സ്ഥാപനങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്-ബംഗളുരു (219), കാൺപൂർ ഐഐടി (215), ഡൽഹി യൂണിവേഴ്സിറ്റി (350) എന്നിവയും പട്ടികയിലുണ്ട്. മൊത്തത്തിൽ ആഗോള പട്ടികയിൽ 54 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ റെക്കോർഡ് പ്രകടനം കാഴ്ചവച്ചു. ഇത് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.