22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024

ഹൈദരാബാദില്‍ 3.50 ലക്ഷം രൂപയുടെ അനധികൃത മരുന്നുകൾ പിടികൂടി

Janayugom Webdesk
ഹൈദരാബാദ്
February 18, 2024 3:33 pm

ഹൈദരാബാദിലെ മെഡ്ചൽ മൽക്കാജ്ഗിരി ജില്ലയിലെ ഉപ്പൽ മണ്ഡലിലെ ന്യൂ നഗോളിലെ ഗോഡൗണിൽ ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ നടത്തിയ പരിശോധനയില്‍ ആന്റിബയോട്ടിക്കുകൾ, പീഡിയാട്രിക് സിറപ്പുകൾ, അൾസർ പ്രതിരോധ മരുന്നുകൾ, മൾട്ടിവിറ്റാമിനുകൾ, മൾട്ടിമിനറൽ മരുന്നുകൾ എന്നിവ ഉൾപ്പെടെ എട്ട് ഇനം അനധികൃത മരുന്നുകൾ പിടിച്ചെടുത്തു. 3.50 ലക്ഷം രൂപ വരുന്ന മരുന്നുകളാണ് പിടിച്ചെടുത്തത്. 

നിയമവിരുദ്ധമായി മരുന്ന് വിൽപന നടത്തുന്ന സല്ലാ സന്തോഷ് എന്നയാളുടേതാണ് ഗോഡൗൺ എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Ille­gal drugs worth Rs 3.50 lakh seized in Hyderabad

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.