
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ആളെക്കടത്തുന്ന റാക്കറ്റിനെ ഒഡീഷയില്‍ നിന്ന് പൊലീസ് പിടികൂടി. ഇവരെ അനാശാസ്യപ്രവൃത്തികൾക്കുപയോഗിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണിയായ സീക്കോ എന്നറിയപ്പെടുന്ന സിക്കന്തർ അലാമിനെയാണ് പിടികൂടിയത്. ഇയാളുടെ സഹോദരനും പൊലീസ് പിടിയിലായി.
അനധികൃതമായ സംസ്ഥാനങ്ങളിൽ കടന്നുകൂടിയിട്ടുള്ളവരുടെ രേഖകൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് പ്രതിയെ ബെഹറാംപൂരിലെ ഒരു കോളനിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും പാസ്പോർട്ടുകളും മറ്റ് പല രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇയാള്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച പത്ത് മുറികളുള്ള കെടിടത്തില്‍ വച്ചാണ് ബംഗ്ലാദേശ് സ്ത്രീകളേയും മറ്റ് സംസ്ഥാനത്തു നിന്നുമുള്ള സ്ത്രീകളേയും അനാശാസ്യത്തിനുപയോഗിക്കുച്ചത്. ഇപ്പോള്‍ ഈ കെട്ടിടം പൊലീസ് തകര്‍ത്തിരിക്കുകയാണ്. റാക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പ്രതികള്‍ക്കായിയുള്ള തെരച്ചില്‍ ശക്തമാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.