9 January 2025, Thursday
KSFE Galaxy Chits Banner 2

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട

Janayugom Webdesk
മലപ്പുറം
March 15, 2022 4:23 pm

വളാഞ്ചേരിയില്‍ നിന്ന് വന്‍ കുഴല്‍പ്പണ വേട്ട. മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്കിടെ ജില്ലയില്‍ ഏഴ് കോടിയിലേറെ രൂപയുടെ കുഴല്‍പ്പണമാണ് ഇതുവരെ പിടിച്ചെടുത്തത്. വാഹന പരിശോധനക്കിടെ ബൊലേറോയില്‍ കടത്തുകയായിരുന്ന പണമാണ് കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവര്‍ പിടിയിലായി. ഹവാലാ ഇടപാടുകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കുകയാണ് പൊലീസ്.

Eng­lish sum­ma­ry; Ille­gal mon­ey laun­der­ing in Malappuram

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.