
തായ്‌വാനിൽ നിന്ന് എഞ്ചിനീയർമാരെ നിയമവിരുദ്ധമായി ജോലിക്കെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസ് സിഇഒ പീറ്റ് ലോവിനെതിരെ തായ്‌വാൻ സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014 മുതൽ ഹോങ്കോങ് ആസ്ഥാനമായുള്ള ഒരു ഷെൽ കമ്പനി വഴി 70 തായ്‌വാനീസ് എഞ്ചിനീയർമാരെ നിയമവിരുദ്ധമായി ജോലിക്കെടുത്തുവെന്നാണ് വൺപ്ലസിനെതിരെയുള്ള കണ്ടെത്തൽ.
തായ്‌വാനും ചൈനയും തമ്മിലുള്ള വാണിജ്യ ഇടപാടുകൾ നിയന്ത്രിക്കുന്ന ‘ക്രോസ്-സ്ട്രെയിറ്റ് ആക്ട്’ വൺപ്ലസ് ലംഘിച്ചതായി തായ്‌വാൻ സർക്കാർ വ്യക്തമാക്കുന്നു. ചൈനീസ് കമ്പനികൾ തായ്‌വാനിൽ നിന്ന് ആളുകളെ നിയമിക്കുമ്പോൾ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിയമം. എന്നാൽ, ചൈനീസ് ഉടമസ്ഥാവകാശം മറച്ചുവെക്കാൻ ഹോങ്കോംഗിൽ ഒരു വ്യാജ ഷെൽ കമ്പനി രജിസ്റ്റർ ചെയ്യുകയും, 2015ൽ അനുമതിയില്ലാതെ തായ്‌വാനിൽ ഒരു ബ്രാഞ്ച് സ്ഥാപിച്ച് പ്രവർത്തനം നടത്തുകയുമായിരുന്നു എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ഈ ഷെൽ കമ്പനി വഴി വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്കായുള്ള ഗവേഷണവും നിർമ്മാണവുമാണ് നടന്നു വന്നിരുന്നത്. പീറ്റ് ലോവിനെ സഹായിച്ച രണ്ട് തായ്‌വാൻ പൗരന്മാർക്കെതിരെയും ഇതിനകം കുറ്റം ചുമത്തിയിട്ടുണ്ട്. ടെക് വ്യവസായ മേഖലയിൽ ചൈനയും തായ്‌വാനും തമ്മിലുള്ള നിയമപരമായ തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ് ഈ പുതിയ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.